മൊറട്ടോറിയം കാലാവധി നീട്ടില്ല; ഹർജി തള്ളി സുപ്രീം കോടതിtimely news image

ന്യൂ​ഡ​ൽ​ഹി: വാ​യ്പ തി​രി​ച്ച​ട​വി​നു​ള്ള മൊ​റ​ട്ടോ​റി​യം കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്ന ഹ​ര്‍​ജി​ക​ൾ സു​പ്രീം കോ​ട​തി ത​ള്ളി. സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ൽ കോ​ട​തി ഇ​ട​പെ​ടു​ന്ന​ത് ഉ​ചി​ത​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി​ക​ൾ ത​ള്ളി​യ​ത്. കൊ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ഴി​ഞ്ഞ​വ​ര്‍​ഷം മാ​ര്‍​ച്ച് 27ന് ​മൂ​ന്ന് മാ​സ​ത്തെ മൊ​റ​ട്ടോ​റി​യം റി​സ​ര്‍​വ് ബാ​ങ്ക് പ്ര​ഖ്യാ​പി​ച്ച​ത്. പി​ന്നീ​ട് മൂ​ന്ന് മാ​സം കൂ​ടി കാ​ലാ​വ​ധി നീ​ട്ടി ന​ല്‍​കി. ഇ​തി​നി​ടെ​യാ​ണ് മൊ​റ​ട്ടോ​റി​യം കാ​ലാ​വ​ധി നീ​ട്ട​ണ​മെ​ന്നും, കൂ​ട്ടു​പ​ലി​ശ ഈ​ടാ​ക്ക​രു​തെ​ന്നു​മു​ള്ള ഹ​ര്‍​ജി​ക​ള്‍ സു​പ്രീം കോ​ട​തി​യി​ല്‍ എ​ത്തി​യ​ത്. മൊറ​ട്ടോ​റി​യം കാ​ല​ത്തെ പ​ലി​ശ എ​ഴു​തി​ത്ത​ള്ളാൻ കോടതിക്ക് സാധിക്കില്ല. എ​ന്നാ​ൽ ഈ ​കാ​ല​യ​ള​വി​ൽ ബാങ്കുകൾ കൂ​ട്ടു​പ​ലി​ശ ഈ​ടാ​ക്കി​യ​ത് ന്യാ​യീക​രി​ക്കാ​നാ​കി​ല്ല. പി​ഴ പ​ലി​ശ ഈ​ടാ​ക്കി​യ തു​ക ബാ​ങ്കു​ക​ൾ തി​രി​കെ ന​ൽ​ക​ണ​മെ​ന്നും സു​പ്രീം കോ​ട​തി നി​ർ​ദേ​ശിച്ചു.Kerala

Gulf


National

International