കഞ്ഞിക്കുഴിയുടെ കരംപിടിച്ചുംകളംനിറഞ്ഞും റോഷി അഗസ്റ്റിന്‍timely news image

ചെറുതോണി : കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലും റോഷി അഗസ്റ്റിന് ഭൂരിപക്ഷം ഓരോതവണയും വര്‍ദ്ധിപ്പിച്ച് നല്‍കിക്കൊണ്ടായിരുന്നു കഞ്ഞിക്കുഴിക്കാരുടെ പിന്തുണ. ഇത്തവണയും ഭൂരിപക്ഷം വര്‍ദ്ധിക്കുന്ന തരത്തിലാണ് കഞ്ഞിക്കുഴിയിലെ സ്വീകരണത്തിന്റെ സൂചനകള്‍. ഇടുക്കി നിയോജകമണ്ഡലത്തില്‍ വോട്ടെണ്ണിത്തുടങ്ങുന്നത് കഞ്ഞിക്കുഴിയില്‍ നിന്നാണ്. പിന്നിട്ട തെരഞ്ഞെടുപ്പുകളിലെല്ലാം ഓരോ തവണയും ഒന്നാം റൗണ്ടില്‍ തന്നെ മികച്ച ഭൂരിപക്ഷം നല്‍കി പിന്നീട് അങ്ങോട്ട് ഓരോ റൗണ്ടിനും മികച്ച ഭൂരിപക്ഷം നേടുന്നതിന് സഹായിച്ചിട്ടുള്ള കഞ്ഞിക്കുഴിയിലായിരുന്നു റോഷി അഗസ്റ്റിന്റെ ബുധനാഴ്ചയിലെ പര്യടനം. ആവേശം അലതല്ലിയ സ്വീകരണത്തിലുടനീളം സ്ത്രീ പങ്കാളിത്തമാണ് ഏറ്റവും കൂടുതലുണ്ടായത്. രാവിലെ കുട്ടപ്പന്‍സിറ്റിയില്‍ നിന്നായിരുന്നു തുടക്കം. എന്‍.സി.പി ജില്ലാ പ്രസിഡന്റ് അനില്‍ കൂവപ്ലാക്കല്‍ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ചുരുളി, ആല്‍പ്പാറ, പഴയരിക്കണ്ടം, വെണ്‍മണി, മൈലപ്പുഴ, കീരിത്തോട്, ചേലച്ചുവട് എന്നിവിടങ്ങളിലെല്ലാം പര്യടനം നടത്തി. വൈകിട്ട് 7 ന് കഞ്ഞിക്കുഴിയില്‍ സമാപിച്ചു. സമാപന സമ്മേളനം സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയറ്റംഗം സി.വി.വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. പഴയരിക്കണ്ടം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കീരിത്തോട് ഗവ.എല്‍.പി.സ്‌കൂള്‍ എന്നിവ ഹൈടെക് ആക്കി ഉയര്‍ത്തിയതും. കഞ്ഞിക്കുഴിയില്‍ ഐ.റ്റി.ഐ. പ്രവര്‍ത്തനം ആരംഭിച്ചതും 70 വര്‍ഷത്തിലധികമായി വൈദ്യുതി ലഭ്യമല്ലാതിരുന്ന മക്കുവള്ളി, മനയത്തടം, കൈതപ്പാറ പ്രദേശങ്ങളില്‍ വൈദ്യുതി എത്തിച്ചതും സ്ഥാനാര്‍ത്ഥി റോഷി അഗസ്റ്റിന്‍ ജനങ്ങളോട് പറഞ്ഞു. തള്ളക്കാനം-പുന്നയാര്‍-കീരിത്തോട് റോഡ് ബി.എം.ആന്റ് ബി.സി. നിലവാരത്തിലുയര്‍ത്തിയതും രാമക്കല്‍മേട്-വണ്ണപ്പുറം സംസ്ഥാന ഹൈവേയുടെ ഭാഗമായി ചേലച്ചുവട്, ചുരുളി, ആല്‍പ്പാറ, കഞ്ഞിക്കുഴി, മൈലപ്പുഴ, വെണ്‍മണി, വണ്ണപ്പുറം റോഡ് എറ്റെടുപ്പിക്കാന്‍ കഴിഞ്ഞതും റോഷി അഗസ്റ്റിന്‍ ജനങ്ങളുമായി സംവദിച്ചു. സ്വീകരണ കേന്ദ്രങ്ങളിലെല്ലാം വന്‍ജനസഞ്ചയമാണ് ഉണ്ടായിരുന്നത്. എല്‍ഡിഎഫ് നേതാക്കളായ കെ.ജി.സത്യന്‍, എന്‍.കെ.പ്രിയന്‍, കെ.എന്‍.മുരളി, സണ്ണി ഇല്ലിക്കന്‍, ഷിജോ തടത്തില്‍, സിനോജ് വള്ളാടി, പി.എ.മാത്യു, ജെയിംസ് മ്ലാക്കുഴി, ജോണ്‍ തോട്ടത്തില്‍, സി.എം.അസീസ് തുടങ്ങിയ നേതാക്കള്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരച്ചു.Kerala

Gulf


National

International