ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലും ഇടുക്കി നിയോജക മണ്ഡലത്തിൻ്റെ താരമായി യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ്timely news image

  ചെറുതോണി/ കട്ടപ്പന:ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലും ഇടുക്കി നിയോജക മണ്ഡലത്തിൻ്റെ താരമായി യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് ' മീനച്ചൂടിലും തളരാത്ത ആവേശത്തോടെയാണ് മരിയാപുരം കാമാക്ഷി മണ്ടലങ്ങളിൽ നാട്ടുകാർ സ്വീകരണം ഒരുക്കിയത്. ബൈക്ക് റാലിയുടെ അകമ്പടിയോടെ റോഡ് ഷോ നടത്തിയാണ് പ്രവർത്തകർ ഓരോ സ്വീകരണ കേന്ദ്രങ്ങളിലൂടെയും സ്ഥാനാർത്ഥിയെ ആനയിച്ചത്. ആളുകളുടെ പങ്കാളിത്തം മൂലം മണിക്കൂറുകൾ വൈകിയാണ് സ്ഥാനാർത്ഥിക്ക് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും എത്താൻ കഴിഞ്ഞത്. രാവിലെ മരിയാപുരത്തെ വിമലഗിരിയിൽ  നിന്നാണ് സ്ഥാനാർത്ഥിയുടെ ഇന്നലത്തെ പര്യടനം ആരംഭിച്ചത്. മുൻ DCC പ്രസിഡൻറ് അഡ്വ ജോയി തോമസ് ഉദ്ഘാടനം ചെയ്തുഇടുക്കിയിലെ ജനങ്ങൾക്ക് ആകെ ലഭിച്ച ഒരു പാക്കേജ് യുപിഎ ഗവൺമെൻറിൻറെ കാലത്ത് ഫ്രാൻസിസ് ജോർജ് എംപി ആയിരുന്നപ്പോൾ എന്ന് മുൻ ഇടുക്കി ഡി സി സി പ്രസിഡണ്ട് അഡ്വ ജോയ്  തോമസ്. ഇടതുപക്ഷ  ഗവൺമെൻറ് പ്രഖ്യാപിച്ച പാക്കേജുകൾ ഫ്ലക്സിൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.തുടർന്ന് കാമാക്ഷി പഞ്ചായത്തിലേക്ക് കടന്ന പര്യടനംആവേശത്തെകൊടുമുടിയിൽ എത്തിച്ചു. ജവാൻ സിറ്റിയും കരിക്കിൻ മേടും പാണ്ടിപ്പാറയുംനീലി വയലും പ്രകാശും ഉദയഗിരിയും മേരിഗിരിയും കടന്ന് അമ്പലമേട് താണ്ടി തങ്കമണിയിൽ പര്യടനം പൂർത്തിയായി സമാപന സമ്മേളനംഅഡ്വ .സേനാപതി വേണു ഉദ്ഘാടനം ചെയ്തു പ്രൊഫ എം ജെ ജേക്കബ് എപി ഉസ്മാൻ  സജി മഞ്ഞക്കടമ്പൻ എംകെ പുരുഷോത്തമൻ ജോയി കൊച്ചു കരോട്ട് ST അഗസ്റ്റിൻ കെ ബി സെൽവം.ബിജു നെടുഞ്ചേരി അനീഷ് ജോർജ് അപ്പച്ചൻ അയ്യുണ്ണി, തുടങ്ങിയവർ സംസാരിച്ചു ഇന്ന് രാവിലെ രാവിലെ 7.30 ന് വാത്തിക്കുടി യിലെ പെരുന്തൊട്ടി യിൽ നിന്നും ആരംഭിക്കുന്ന പര്യടനം  കെപിസിസി സെക്രട്ടറി അഡ്വ എം എൻ ഗോപി 'ഉദ്ഘാടനം ചെയ്യും സമാപന സമ്മേളനം അഡ്വ . ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും പി സി തോമസ് തോമസ് Ex  എംപി .മുഖ്യാതിഥിയായിരിക്കുംKerala

Gulf


National

International