പശ്ചിമ ബംഗാളും അസമും നാളെ ബൂത്തിലേക്ക്



timely news image

കോ​​ൽ​​ക്ക​​ത്ത: വീറും വാശിയുമേറിയ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വോട്ടെടുപ്പിനു തുടക്കമാവാൻ ഇനി മണിക്കൂറുകൾ മാത്രം. പ​​ശ്ചി​​മ ബം​​ഗാ​​ളി​​ലും അ​​സ​​മി​​ലും വോട്ടർമാർ നാളെ പോളിങ് ബൂത്തുകളിൽ എത്തിത്തുടങ്ങും. പ​​ശ്ചി​​മ ബം​​ഗാ​​ളി​​ൽ മു​​പ്പ​​തും അ​​സ​​മി​​ൽ നാ​​ൽ​​പ്പ​​ത്തേ​​ഴും മ​​ണ്ഡ​​ല​​ങ്ങ​​ളിലാണ് നാ​​ളെ വോ​​ട്ടെ​​ടു​​പ്പ്. അ​​തി​​ശ​​ക്ത​​മാ​​യ പ്ര​​ചാ​​ര​​ണ​​ത്തി​​നാ​​ണ് ഇ​​രു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ​​യും ഈ ​​മ​​ണ്ഡ​​ല​​ങ്ങ​​ൾ ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ൽ സാ​​ക്ഷി​​യാ​​യ​​ത്. പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി അ​​ട​​ക്കം ദേ​​ശീ​​യ നേ​​താ​​ക്ക​​ളു​​ടെ വ​​ൻ​​നി​​ര ത​​ന്നെ രം​​ഗ​​ത്തു​​ണ്ടാ​​യി​​രു​​ന്നു. ആ​​ദി​​വാ​​സി വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്ക് ആ​​ധി​​പ​​ത്യ​​മു​​ള്ള അ​​ഞ്ചു ജി​​ല്ല​​ക​​ളി​​ലാ​​യാ​​ണ് പ​​ശ്ചി​​മ ബം​​ഗാ​​ളി​​ലെ ആ​​ദ്യ ഘ​​ട്ടം വോ​​ട്ടെ​​ടു​​പ്പ്. പു​​രു​​ലി​​യ, ബ​​ങ്കു​​ര, ഝാ​​ർ​​ഗ്രാം, കി​​ഴ​​ക്ക​​ൻ മി​​ഡ്നാ​​പു​​ർ, പ​​ടി​​ഞ്ഞാ​​റ​​ൻ മി​​ഡ്നാ​​പു​​ർ എ​​ന്നി​​വ​​യാ​​ണ് ഈ ​​ജി​​ല്ല​​ക​​ൾ. മു​​ൻ​​പ് ‍ഇ​​ട​​തു​​കോ​​ട്ട​​ക​​ളാ​​യി​​രു​​ന്ന ഈ ​​മേ​​ഖ​​ല​​യി​​ൽ ക​​ഴി​​ഞ്ഞ ര​​ണ്ടു തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ലും തൃ​​ണ​​മു​​ൽ കോ​​ൺ​​ഗ്ര​​സ് സീ​​റ്റു​​ക​​ൾ വാ​​രി​​ക്കൂ​​ട്ടി. 2016ൽ ​​ഈ 30 സീ​​റ്റി​​ൽ ഇ​​രു​​പ​​ത്താ​​റും നേ​​ടി​​യ​​ത് മ​​മ​​ത​​യു​​ടെ പാ​​ർ​​ട്ടി​​യാ​​ണ്. എ​​ന്നാ​​ൽ, 2019ലെ ​​ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ സം​​സ്ഥാ​​ന ഭ​​ര​​ണ​​ക​​ക്ഷി​​യെ ബി​​ജെ​​പി ത​​ക​​ർ​​ത്തെ​​റി​​ഞ്ഞ മേ​​ഖ​​ല കൂ​​ടി​​യാ​​ണി​​ത്. മേ​​ഖ​​ല​​യി​​ൽ സ്വാ​​ധീ​​ന​​മു​​ള്ള സു​​വേ​​ന്ദു അ​​ധി​​കാ​​രി​​യു​​ടെ വ​​ര​​വു കൂ​​ടി​​യാ​​യ​​തോ​​ടെ ആ​​ധി​​പ​​ത്യം ഉ​​റ​​പ്പി​​ക്കാ​​നാ​​വു​​മെ​​ന്നാ​​ണു ബി​​ജെ​​പി​​യു​​ടെ ക​​ണ​​ക്കു​​കൂ​​ട്ട​​ൽ. പ​​രി​​വ​​ർ​​ത്ത​​നം ഉ​​റ​​പ്പെ​​ന്നു ബി​​ജെ​​പി യ​​ഥാ​​ർ​​ഥ പ​​രി​​വ​​ർ​​ത്ത​​നം ഉ​​റ​​പ്പാ​​ക്കു​​മെ​​ന്ന വാ​​ഗ്ദാ​​ന​​വു​​മാ​​യി സ​​മു​​ന്ന​​ത ബി​​ജെ​​പി നേ​​താ​​ക്ക​​ൾ മേ​​ഖ​​ല​​യി​​ൽ കൊ​​ണ്ടു​​പി​​ടി​​ച്ചു പ്ര​​ചാ​​ര​​ണം ന​​ട​​ത്തി. പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യും ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി അ​​മി​​ത് ഷാ​​യും പ്ര​​ചാ​​ര​​ണ​​ത്തി​​നെ​​ത്തി. ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ് മു​​ഖ്യ​​മ​​ന്ത്രി യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥ്, പാ​​ർ​​ട്ടി അ​​ധ്യ​​ക്ഷ​​ൻ ജെ.​​പി. ന​​ദ്ദ, സ്മൃ​​തി ഇ​​റാ​​നി തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​ചാ​​ര​​ണ​​രം​​ഗ​​ത്തു​​ണ്ടാ​​യി​​രു​​ന്നു. ശാ​​ര​​ദ കും​​ഭ​​കോ​​ണം, നാ​​ര​​ദ ടേ​​പ്പ് വി​​വാ​​ദം, ദു​​രി​​താ​​ശ്വാ​​സ ഫ​​ണ്ട് ത​​ട്ടി​​പ്പ്, കൊ​​വി​​ഡ് പ്ര​​തി​​രോ​​ധ​​ത്തി​​ലെ വീ​​ഴ്ച തു​​ട​​ങ്ങി​​യ വി​​ഷ‍യ​​ങ്ങ​​ൾ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​നെ​​തി​​രേ അ​​വ​​ർ ഉ​​യ​​ർ​​ത്തി. കേ​​ന്ദ്ര പ​​ദ്ധ​​തി​​ക​​ൾ ബം​​ഗാ​​ളി​​ൽ ന​​ട​​പ്പാ​​ക്കി​​യി​​ല്ലെ​​ന്നും മോ​​ദി​​യും അ​​മി​​ത് ഷാ​​യും അ​​ട​​ക്കം നേ​​താ​​ക്ക​​ൾ ആ​​രോ​​പി​​ച്ചു. മ​​മ​​ത​​യു​​ടെ അ​​ന​​ന്ത​​ര​​വ​​നും എം​​പി​​യു​​മാ​​യ അ​​ഭി​​ഷേ​​ക് ബാ​​ന​​ർ​​ജി ക​​ന്നു​​കാ​​ലി ക​​ട​​ത്തി​​ലും ക​​ൽ​​ക്ക​​രി കും​​ഭ​​കോ​​ണ​​ത്തി​​ലും ഉ​​ൾ​​പ്പെ​​ട്ടി​​ട്ടു​​ണ്ടെ​​ന്ന ആ​​രോ​​പ​​ണ​​വും ഉ​​യ​​ർ​​ന്നു. ജം​​ഗ​​ൽ​​മ​​ഹ​​ലി​​ലും ബ​​ങ്കു​​ര​​യി​​ലും ബോ​​ളി​​വു​​ഡ് മെ​​ഗാ​​സ്റ്റാ​​ർ മി​​ഥു​​ൻ ച​​ക്ര​​വ​​ർ​​ത്തി ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ​​ക്കു വേ​​ണ്ടി പ്ര​​ചാ​​ര​​ണ​​ത്തി​​നെ​​ത്തി. മി​​ഥു​​ന്‍റെ റോ​​ഡ് ഷോ​​ക​​ൾ ബി​​ഗ് ഹി​​റ്റു​​ക​​ളാ​​യി. മ​​മ​​ത​​യെ​​ത്തി, എ​​ല്ലാ മ​​ണ്ഡ​​ല​​ത്തി​​ലും അ​​തേ​​സ​​മ​​യം, മു​​ഖ്യ​​മ​​ന്ത്രി മ​​മ​​ത ബാ​​ന​​ർ​​ജി 30 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലും നേ​​രി​​ട്ടെ​​ത്തി തെ​​ര​​ഞ്ഞെ​​ടു​​പ്പു റാ​​ലി​​ക​​ൾ ന​​യി​​ച്ചു. കാ​​ലി​​ലെ പ​​രു​​ക്കും പ്ലാ​​സ്റ്റ​​റും വ​​ക​​വ​​യ്ക്കാ​​തെ​​യാ​​യി​​രു​​ന്നു മ​​മ​​ത​​യു​​ടെ പ്ര​​ചാ​​ര​​ണം. മോ​​ദി​​യു​​ടേ​​ത് ജ​​ന​​വി​​രു​​ദ്ധ സ​​ർ​​ക്കാ​​രാ​​ണെ​​ന്നും പ്ര​​ധാ​​ന​​മ​​ന്ത്രി നു​​ണ​​യ​​നാ​​ണെ​​ന്നു​​മാ​​ണ് മ​​മ​​ത ആ​​രോ​​പി​​ച്ച​​ത്. സം​​സ്ഥാ​​ന​​ത്തി​​ന് ആ​​വ​​ശ്യ​​മാ​​യ കൊ​​വി​​ഡ് വാ​​ക്സി​​ൻ സൗ​​ജ​​ന്യ​​മാ​​യി മോ​​ദി ന​​ൽ​​കി​​യി​​ല്ലെ​​ന്നും മ​​മ​​ത. ന​​ന്ദി​​ഗ്രാ​​മി​​ൽ സി​​പി​​എം ഗൂ​​ണ്ട​​ക​​ൾ ബി​​ജെ​​പി​​യോ​​ടു ചേ​​ർ​​ന്നാ​​ണു ത​​ന്നെ ആ​​ക്ര​​മി​​ച്ച​​തെ​​ന്നും മ​​മ​​ത ആ​​രോ​​പി​​ക്കു​​ന്നു. സ​​ർ​​ക്കാ​​ർ സ്ഥാ​​പ​​ന​​ങ്ങ​​ളൊ​​ക്കെ വി​​റ്റു തു​​ല​​യ്ക്കു​​ക​​യാ​​ണ്. മോ​​ദി​​യു​​ടെ നു​​ണ ഫാ​​ക്റ്റ​​റി മാ​​ത്ര​​മാ​​ണു നി​​ല​​നി​​ൽ​​ക്കു​​ന്ന​​ത്. പു​​റ​​ത്തു​​നി​​ന്നെ​​ത്തി​​യ ഗൂ​​ണ്ട​​ക​​ൾ​​ക്ക് വോ​​ട്ടു ചെ​​യ്യ​​രു​​ത്- മ​​മ​​ത പ്ര​​സം​​ഗ​​ങ്ങ​​ളി​​ൽ പ​​റ​​ഞ്ഞു. ഇ​​ന്ധ​​ന വി​​ല വ​​ർ​​ധ​​ന​​യും മ​​മ​​ത​​യു​​ടെ പ്ര​​ധാ​​ന ‍ആ​​യു​​ധ​​മാ​​യി. അ​​ഭി​​ഷേ​​ക് ബാ​​ന​​ർ​​ജി​​യും മു​​ഖ്യ പ്ര​​ചാ​​ര​​ക​​നാ​​യി​​രു​​ന്നു. ബം​​ഗാ​​ളി​​ന്‍റെ മ​​ക​​ൾ​​ക്ക് വോ​​ട്ടു ചെ​​യ്യാ​​നാ​​ണ് അ​​ദ്ദേ​​ഹം ആ​​ഹ്വാ​​നം ചെ​​യ്ത​​ത്. 30 സീ​​റ്റി​​ലേ​​ക്ക് 191 സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​ണ് മ​​ത്സ​​ര​​രം​​ഗ​​ത്തു​​ള്ള​​ത്. ബി​​ജെ​​പി 29ലും ​​മ​​ത്സ​​രി​​ക്കു​​ന്നു. ഒ​​രി​​ട​​ത്ത് സ​​ഖ്യ​​ക​​ക്ഷി എ​​ജെ​​എ​​സ്‌​​യു ആ​​ണ്. തൃ​​ണ​​മു​​ൽ കോ​​ൺ​​ഗ്ര​​സും 29 സീ​​റ്റി​​ലാ​​ണു മ​​ത്സ​​രി​​ക്കു​​ന്ന​​ത്. പാ​​ർ​​ട്ടി സ്ഥാ​​നാ​​ർ​​ഥി​​യു​​ടെ പ​​ത്രി​​ക ത​​ള്ളി​​പ്പോ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ജോ​​യ്പു​​രി​​ൽ സ്വ​​ത​​ന്ത്ര​​നെ പി​​ന്തു​​ണ​​യ്ക്കു​​ന്നു. ഇ​​ട​​ത്- കോ​​ൺ​​ഗ്ര​​സ്- ഐ​​എ​​സ്എ​​ഫ് സ​​ഖ്യ​​വും മ​​ത്സ​​ര​​രം​​ഗ​​ത്തു​​ണ്ട്. തി​​രി​​ച്ചു​​വ​​ര​​വ് ല​​ക്ഷ്യ​​മി​​ട്ട് കോ​​ൺ​​ഗ്ര​​സ് ബി​​ജെ​​പി ഭ​​രി​​ക്കു​​ന്ന അ​​സ​​മി​​ൽ ശ​​ക്ത​​മാ​​യ തി​​രി​​ച്ചു​​വ​​ര​​വാ​​ണു കോ​​ൺ​​ഗ്ര​​സ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. 126 മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലേ​​ക്ക് മൂ​​ന്നു ഘ​​ട്ട​​മാ​​യാ​​ണു വോ​​ട്ടെ​​ടു​​പ്പ്. ആ​​ദ്യ ഘ​​ട്ട​​ത്തി​​ൽ മ​​ത്സ​​ര​​രം​​ഗ​​ത്തു​​ള്ള​​ത് 264 സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ. എ​​ജി​​പി, യു​​പി​​പി​​എ​​ൽ ക​​ക്ഷി​​ക​​ൾ കൂ​​ടി ഉ​​ൾ​​പ്പെ​​ട്ട​​താ​​ണ് ബി​​ജെ​​പി​​യു​​ടെ മു​​ന്ന​​ണി. എ​​ഐ​​യു​​ഡി​​എ​​ഫ്, ബി​​പി​​എ​​ഫ്, ഇ​​ട​​തു പാ​​ർ​​ട്ടി​​ക​​ൾ എ​​ന്നി​​വ കോ​​ൺ​​ഗ്ര​​സി​​നൊ​​പ്പം. എ​​ജെ​​പി, റ​​യ്ജോ​​ർ ദ​​ൾ മു​​ന്ന​​ണി​​യും രം​​ഗ​​ത്തു​​ണ്ട്. പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി ത​​ന്നെ ബി​​ജെ​​പി സ​​ഖ്യ​​ത്തി​​ന്‍റെ പ്ര​​ചാ​​ര​​ണം ന​​യി​​ച്ചു. അ​​മി​​ത് ഷാ​​യും ജെ.​​പി. ന​​ദ്ദ​​യും രാ​​ജ്നാ​​ഥ് സി​​ങ്ങും ന​​രേ​​ന്ദ്ര തോ​​മ​​റും സ​​ജീ​​വ​​മാ​​യി രം​​ഗ​​ത്തു​​ണ്ടാ​​യി​​രു​​ന്നു. യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥും ശി​​വ​​രാ​​ജ് സി​​ങ് ചൗ​​ഹാ​​നും സ്മൃ​​തി ഇ​​റാ​​നി​​യും എ​​ത്തി. മു​​ഖ്യ​​മ​​ന്ത്രി സ​​ർ​​ബാ​​ന​​ന്ദ സൊ​​നോ​​വാ​​ൾ, ബി​​ജെ​​പി സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ൻ ര​​ൻ​​ജീ​​ത് കു​​മാ​​ർ ദാ​​സ്, വ​​ട​​ക്കു കി​​ഴ​​ക്ക​​ൻ ജ​​നാ​​ധി​​പ​​ത്യ സ​​ഖ്യം ക​​ൺ​​വീ​​ന​​റും മ​​ന്ത്രി​​യു​​മാ​​യ ഹി​​മാ​​ന്ത ബി​​ശ്വ ശ​​ർ​​മ എ​​ന്നി​​വ​​ർ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ വ്യാ​​പ​​ക​​മാ​​യ പ്ര​​ചാ​​ര​​ണ​​വും ന​​ട​​ത്തി. തേ​​യി​​ല​​ത്തോ​​ട്ട മേ​​ഖ​​ല​​ക​​ളി​​ൽ രാ​​ഹു​​ൽ ഗാ​​ന്ധി​​യു​​ടെ​​യും പ്രി​​യ​​ങ്ക ഗാ​​ന്ധി​​യു​​ടെ​​യും സ​​ന്ദ​​ർ​​ശ​​ന​​ങ്ങ​​ൾ കോ​​ൺ​​ഗ്ര​​സ് പ്ര​​ചാ​​ര​​ണ​​ത്തി​​ന്‍റെ മു​​ഖ്യ ഭാ​​ഗ​​മാ​​യി​​രു​​ന്നു. ഛത്തി​​സ്ഗ​​ഡ് മു​​ഖ്യ​​മ​​ന്ത്രി ഭൂ​​പേ​​ഷ് ബ​​ഘേ​​ലും പ്ര​​ചാ​​ര​​ണ രം​​ഗ​​ത്തു​​ണ്ടാ​​യി​​രു​​ന്നു. കോ​​ൺ​​ഗ്ര​​സ് അ​​ധി​​കാ​​ര​​ത്തി​​ൽ വ​​ന്നാ​​ൽ നു​​ഴ​​ഞ്ഞു​​ക​​യ​​റ്റം വ​​ർ​​ധി​​ക്കു​​മെ​​ന്നാ​​ണ് ബി​​ജെ​​പി ആ​​രോ​​പി​​ക്കു​​ന്ന​​ത്. അ​​തേ​​സ​​മ​​യം, പൗ​​ര​​ത്വ ഭേ​​ദ​​ഗ​​തി നി​​യ​​മം ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​നെ​​തി​​രേ നി​​യ​​മ​​നി​​ർ​​മാ​​ണം ന​​ട​​ത്തു​​മെ​​ന്ന് കോ​​ൺ​​ഗ്ര​​സ് വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്നു. നാ​​ളെ വോ​​ട്ടെ​​ടു​​പ്പു ന​​ട​​ക്കു​​ന്ന​​വ​​യി​​ൽ 39ലും ​​ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ണ്ട്. എ​​ജി​​പി പ​​ത്തി​​ട​​ത്തു മ​​ത്സ​​രി​​ക്കു​​ന്നു. ഇ​​തി​​ൽ ര​​ണ്ടി​​ട​​ത്ത് ഇ​​രു ക​​ക്ഷി​​ക​​ളും ത​​മ്മി​​ൽ സൗ​​ഹൃ​​ദ മ​​ത്സ​​ര​​മാ​​ണ്. കോ​​ൺ​​ഗ്ര​​സ് 43 സീ​​റ്റി​​ലാ​​ണു മ​​ത്സ​​രി​​ക്കു​​ന്ന​​ത്. നാ​​ലി​​ട​​ത്തു സ​​ഖ്യ​​ക​​ക്ഷി​​ക​​ൾ.



Kerala

Gulf


National

International