ഒൻപതുവയസുകാരിയെ പീഡിപ്പിച്ച 51 കാരൻ അറസ്റ്റിൽtimely news image

തൊടുപുഴ :ഒൻപതുവയസുകാരിയെ പീഡിപ്പിച്ച 51 കാരൻ അറസ്റ്റിൽ  പലചരക്ക് കടയില്‍ എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിനാണ് പോക്‌സോ ചുമത്തി കേസ് എടുത്തത്. ഇടവെട്ടി മാര്‍ത്തോമാ ചീമ്പാറ വീട്ടില്‍ മുഹമ്മദ് (51)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഏതാനും ദിവസം മുൻപാണ് സംഭവം നടന്നതെങ്കിലും പ്രതിയുടെ ബന്ധുക്കൾ  പോലീസ് സേനയിൽ ഉണ്ടെന്ന കാരണത്താൽ ഒത്തു തീർപ്പിനു ശ്രമിച്ചതായും ആരോപണമുണ്ട് .ഉന്നത തലത്തിലേയ്ക്ക് പരാതി എത്തുമെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത് .മാധ്യമ പ്രവർത്തകരിൽ നിന്നും  വിവരം മറച്ചു വയ്ക്കാനും ശ്രമം നടന്നു .ചെറിയ പെറ്റി കേസുകളിൽ  പ്രതികളെ മാധ്യമങ്ങൾക്കു മുൻപിൽ പ്രദര്ശിപ്പിക്കുന്നവർ തന്നെയാണ് ഇത് മറച്ചു വയ്ക്കാൻ ശ്രമം നടത്തിയത് .സമാനമായ  അക്രമം ഇതിനു മുൻപും ഇയാൾ നടത്തിയിട്ടുള്ളതായി നാട്ടുകാർ ആരോപിച്ചു .അന്ന് പോലീസിലും  ഭരണ തലത്തിലും  സ്വാധീനം ചെലുത്തി കേസുടുക്കാതിരുന്നതാണ് ഇയാളെ വീണ്ടും  അക്രമത്തിനു പ്രേരിപ്പിച്ചത് . തൊടുപുഴയിൽ പ്രതികളായി വരുന്നവരുടെ ബന്തുക്കൾ പോലീസ് സേനയിലുണ്ടെങ്കിൽ അവർക്കു ഒരു നീതിയും അല്ലാത്തവർക്ക് മറ്റൊരു നീതിയുമാണെന്നു വ്യാപകമായ ആക്ഷേപമുണ്ട് .പോലീസ് ഓഫീസർ മാർ വരെ ചില പോലീസ് ഉദ്യോഗസ്ഥരെ ഭയന്നാണത്രെ ഇവിടെ ജോലി ചെയ്യുന്നത് .Kerala

Gulf


National

International