പഞ്ചാബില്‍ ബിജെപി എംഎല്‍എക്ക് നേരെ തെരുവില്‍ മര്‍ദനം;വസ്ത്രം വലിച്ചു കീറിtimely news image

പഞ്ചാബിലെ ബിജെപി എംഎല്‍എ അരുണ്‍ നാരംഗിനു നേരെ തെരുവില്‍ ആക്രമണം. പത്രസമ്മേളനത്തിനെത്തിയ എംഎല്‍എയെ ഒരു കൂട്ടം കര്‍ഷകര്‍ ആക്രമിക്കുകയായിരുന്നു. പഞ്ചാബിലെ മുക്‌സതര്‍ ജില്ലയിലാണ് സംഭവം നടന്നത്. അബൊഹാറില്‍ നിന്നുള്ള എംഎല്‍എയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. പത്രസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ എംഎല്‍എ ആദ്യം ഒരു കൂട്ടം കര്‍ഷക പ്രക്ഷോഭകര്‍ തടഞ്ഞുവെക്കുകയും ദേഹത്ത് മഷിയൊഴിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് എംഎല്‍എയെ പൊലീസുകാര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കുറച്ചുസമയത്തിനു ശേഷം എംഎല്‍എ വീണ്ടും എത്തിയപ്പോള്‍ പ്രക്ഷോഭകര്‍ ഇദ്ദേഹത്തെ കടന്നാക്രമിക്കുകയും ഷര്‍ട്ട് വലിച്ചു കീറുകയും ചെയ്തു. ആക്രമത്തില്‍ ചെറിയ പരിക്കു പറ്റിയ എംഎല്‍എയെ പൊലീസ് ഇടെപട്ട് സ്ഥലത്ത് നിന്ന് മാറ്റി. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്ന് മുക്ത്‌സര്‍ പൊലീസ് സൂപ്രണ്ട് ഡി സുന്ദര്‍വിഴി പ്രതികരിച്ചു. തനിക്കെതിരെയുള്ള ആക്രമത്തിനു പിന്നില്‍ പഞ്ചാബ് സര്‍ക്കാരിനും പങ്കുണ്ടാകാമെന്ന് പരിക്കേറ്റ എംഎല്‍എ അരുണ്‍ നാരംഗ് പ്രതികരിച്ചു. സംഭവത്തില്‍ കേസ് കൊടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം തീരുമാനമെടുക്കുമെന്നും ഇദ്ദേഹം മറുപടി നല്‍കി. ആക്രമണത്തെ അപലപിച്ചു കൊണ്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രംഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാന നില തര്‍ക്കുന്നതാരായാലും കര്‍ശന നടപടിയുണ്ടാവുമെന്ന് അമരീന്ദര്‍ സിംഗ് പ്രതികരിച്ചു. ആക്രമണത്തെ കോണ്‍ഗ്രസും അപലപിച്ചു. പഞ്ചാബിലെ ക്രമസമാധാനം പാടെ ഇല്ലാതായെന്നാണ് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഘ് പ്രതികരിച്ചത്. അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.Kerala

Gulf


National

International