രാജ്യത്തെ കൊവിഡ് സാഹചര്യം വളരെ മോശമായി കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യയിലെ കൊവിഡ് സാഹചര്യം കഴിഞ്ഞ ഏതാനും ആഴ്ചകളായി മോശം അവസ്ഥയിൽ നിന്ന് വളരെ മോശമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വൈറസ് ഇപ്പോഴും വളരെ സജീവമായി നിലനിൽക്കുകയാണ്. നമുക്ക് പ്രതിരോധിക്കാൻ കഴിയുമെന്ന് കരുതുമ്പോൾ വീണ്ടും കുതിച്ചുയരുകയാണെന്ന് വാക്സിൻ അഡ്മിനിസ്ട്രേഷൻ നാഷണൽ എക്സ്പേർട്ട് കമ്മിറ്റി ചെയർമാൻ വി.കെ പോൾ പറഞ്ഞു. നിലവിലെ കൊവിഡ് വ്യാപനത്തിൽ വകഭേദം വന്ന വൈറസുകൾക്ക് പങ്കുണ്ടെന്ന വാർത്ത അദ്ദേഹം നിഷേധിക്കുകയും ചെയ്തു. ആളുകൾ മാസ്ക് ധരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. പഞ്ചാബ് വേണ്ടത്ര പരിശോധനകൾ നടത്തുകയോ രോഗികളെ ശരിയായി ക്വാറന്റൈനിലാക്കുകയോ ചെയ്യുന്നില്ല. മഹാരാഷ്ട്രയിൽ നിലവിൽ 3.37 ലക്ഷം കൊവിഡ് രോഗികളാണുള്ളത്. പരിശോധനയും ക്വാറന്റൈൻ ചെയ്യലും കർണാടക മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും വി.കെ പോൾ ചൂണ്ടിക്കാട്ടി.
Kerala
-
‘ഈ’ ചേക്കുട്ടി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാറില്ല’; മാധ്യമ
കൊച്ചി: മാധ്യമ പ്രവര്ത്തകന് എന്‍ പി ചേക്കുട്ടിയെന്ന് കരുതി പേജുമാറി തെറിവിളിച്ച് ഇടത് അനുകൂല പേജുകള്‍. അതിജീവനത്തിന്റെ പ്രതീകമായ ചേക്കുട്ടി
Gulf
-
പ്രവേശന വിലക്ക് നീട്ടി കുവൈത്ത്
കുവൈത്ത്: വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീട്ടി കുവൈത്ത്. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം വ്യോമയാന
National
-
പ്രതിദിന മരണനിരക്ക് 2000ന് മുകളിലേക്ക് ഉയരാന്‍ സാധ്യത; ജൂണ്‍
ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം അടുത്ത രണ്ട് മാസത്തോടെ ശക്തപ്പെടുമെന്ന് ഇന്ത്യാ ടാസ്ക് ഫോഴ്സ് അംഗങ്ങളുടെ ലാന്‍സെറ്റ് കോവിഡ് കമ്മീഷന്
International
-
ഫോമാ പാര്‍പ്പിട പദ്ധതിയുടെ 2020-2022 കാലത്തെ സമിതി രൂപീകരിച്ചു.
അമേരിക്ക : ഫോമാ സ്ഥാപകാംഗവും, ഫോമാ ദേശീയ സമിതി അംഗവുമായ, സീനിയര്‍ നേതാവ് ജോസഫ് ഔസോ കോര്‍ഡിനേറ്റര്‍ ആയി ഫോമാ പാര്‍പ്പിട പദ്ധതിയുടെ 2020-2022