പാല നഗരസഭയിൽ സിപിഎം-കേരള കോൺഗ്രസ് അംഗങ്ങൾ തമ്മിൽ കൈയാങ്കളി



timely news image

കോ​ട്ട​യം: പാ​ല ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ഭ​ര​ണ​പ​ക്ഷ അം​ഗ​ങ്ങ​ൾ ത​മ്മി​ല​ടി​ച്ചു. സി​പി​എം-​കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) അം​ഗ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൈ​യാ​ങ്ക​ളി​യി​ൽ എത്തിയത്. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി യോ​ഗം ചേ​രു​ന്ന​ത് സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണം. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ലെ ബൈ​ജു കൈ​ല്ലം​പ​റ​മ്പി​ലും സി​പി​എ​മ്മി​ലെ ബി​നു പുളി​ക്ക​ക്ക​ണ്ട​വും ത​മ്മി​ലാ​യി​രു​ന്നു വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യും. ഒരു ഓട്ടോ സ്റ്റാൻഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നം ഒരു സിപിഎം കൗൺസിലർ ഉന്നയിച്ചു. ഇതിനെ എതിർത്ത് കേരള കോൺഗ്രസ് കൗൺസിലർ എത്തുകയും പിന്നീട് വാക്ക് തർക്കവും കൈയാങ്കളിയിലേക്കെത്തുകയുമായിരുന്നു. മ​റ്റ് കൗ​ണ്‍​സി​ല​ർ​മാ​ർ ഇ​രു​വ​രെ​യും പി​ടി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു. സം​ഘ​ർ​ഷ​ത്തി​ൽ ബൈ​ജു​വി​ന് ത​ല​യ്ക്ക് പ​രു​ക്കേ​റ്റു. ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കൗ​ണ്‍​സി​ൽ യോ​ഗം മു​ട​ങ്ങി. ദീ​ർ​ഘ​കാ​ല​ത്തി​ന് ശേ​ഷ​മാ​ണ് പാ​ലാ ന​ഗ​ര​സ​ഭ​യി​ൽ എ​ൽ​ഡി​എ​ഫ് ഭ​ര​ണം വ​രു​ന്ന​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം എ​ൽ​ഡി​എ​ഫി​ൽ എ​ത്തി​യ​തി​ന് പി​ന്നാ​ലെ ന​ട​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണം ഇ​ട​തു മു​ന്ന​ണി പി​ടി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പു​തി​യ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​മേ​റ്റ​തു മു​ത​ൽ സി​പി​എം-​കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ത​ർ​ക്കം പ​തി​വാ​യി​രു​ന്നു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ൾ ബാ​ക്കി​നി​ൽ​ക്കേ​യു​ണ്ടാ​യ ത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ എ​ൽ​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​ത്വം ഇ​ട​പെ​ടു​മെ​ന്നാ​ണ് സൂ​ച​ന.



Kerala

Gulf


National

International