കൊവാക്സിന് മൂന്നാം ഡോസ്: പരീക്ഷണത്തിന് അനുമതിtimely news image

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്സിൻ കൊവാക്സിന് മൂന്നാം ഡോസ് പരീക്ഷണം. നിർമാതാക്കളായ ഭാരത് ബയോടെക്കിന് ഡ്രഗ് റഗുലേറ്റർ ഡിസിജിഐ ഇതിന് അനുമതി നൽകി. ഏതാനും സന്നദ്ധ സേനാംഗങ്ങളിലാണ് മൂന്നാം ഡോസ് എടുക്കുക. സാധാരണയായി രണ്ടു ഡോസാണ് കൊവിഡ് വാക്സിനുകൾ നൽകുന്നത്. രണ്ടാം ഡോസ് കഴിഞ്ഞ് ആറു മാസത്തിനു ശേഷം ബൂസ്റ്റർ ഡോസാണ് ഭാരത് ബയോടെക് നിർദേശിക്കുന്നത്. ഇതു സംബന്ധിച്ച ഭേദഗതി നിർദേശങ്ങൾ കമ്പനി ഡിസിജിഐയ്ക്കു മുമ്പാകെ അവതരിപ്പിച്ചിരുന്നു. വിശദമായ ചർച്ചകൾക്കു ശേഷമാണ് ഈ പരീക്ഷണത്തിന് അനുമതി നൽകാൻ തീരുമാനമായത്.Kerala

Gulf


National

International