രാകേഷ് ടിക്കായത്തിന് നേരെ വധശ്രമം; പിന്നില്‍ ബിജെപിയെന്ന് ആരോപണംtimely news image

ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്തിന് നേരെ വധശ്രമം. വെള്ളിയാഴ്ച രാജസ്ഥാനിലെ അല്‍വാറില്‍ ടിക്കായത്ത് സഞ്ചാരിച്ച വാഹനത്തിന് നേരെ ഒരുസംഘം വെടിയുതിര്‍ക്കുകയായിരുന്നു. സംഭവവുമായി നാലു പേരെ കസ്റ്റഡിയില്‍ എടുത്തെന്ന് രാജസ്ഥാന്‍ പൊലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്നാണ് ഭാരതീയ കിസാന്‍ യൂണിയന്റെ നേതാക്കളുടെ ആരോപണം. അതേസമയം, വെടിവെപ്പ് നടന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും പൊലീസ് അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അറിയിച്ചു.Kerala

Gulf


National

International