‘പിണറായിയെ ക്യാപ്റ്റനെന്നും കപ്പിത്താന് എന്നും വിളിച്ചത് ദേശാഭിമാനി, അത് തുടരുന്നു’; കോടിയേരിയുടെ വാദം തള്ളി മുന്‍ സിപിഐഎം നേതാവ്

മുഖ്യമന്ത്രി പിണറായി വിജയനെ പാര്‍ട്ടി ഒരിക്കലും ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിച്ചിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്റെ വാദം തള്ളി മുന്‍ സിപിഐഎം നേതാവ് അപ്പുകുട്ടന്‍ വള്ളികുന്ന്. 2021 മാര്‍ച്ച് 11 ന് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനി ലേഖനം പങ്കുവെച്ചുകൊണ്ടാണ് അപ്പുകുട്ടന്‍ വള്ളികുന്നിന്റെ വാദം. മുഖപത്രത്തിലെ ലേഖനത്തിന്റെ തലക്കെട്ട് തന്നെ ക്യാപ്റ്റന്‍ എന്നാണ്. പാര്‍ട്ടി മുഖപത്രമാണ് ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിച്ച് തുടങ്ങിയതെന്നും ക്യാപ്റ്റന്‍, ക്യാപ്റ്റന്റെ പടയോട്ടം, കടലിരമ്പങ്ങളില്‍ കപ്പിത്താന് എന്നിങ്ങനെ ഔദ്യോഗിക മുഖപത്രം മുഖ്യമന്ത്രിയുടെ നായക വിശേഷണ പ്രചാരണം തുടരുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. അപ്പുകുട്ടന്‍ വള്ളികുന്നിലിന്റെ പ്രതികരണം- ക്യാപ്റ്റനും കോടിയേരിയുംപാര്ട്ടിക്ക് പിണറായി ക്യാപ്റ്റനല്ല സഖാവ് മാത്രമാണെന്ന് കോടിയേരി ബാലകൃഷ്ണന് പറയുന്നു. ചില ആളുകള്‍ അങ്ങനെ വിശേഷിപ്പിക്കുന്നുണ്ടാവാം. എന്നാല്‍ പാര്‍ട്ടി ഔദ്യോഗികമായോ പാര്‍ട്ടി പ്രസിദ്ധീകരണങ്ങളോ അങ്ങനെ അവതരിപ്പിക്കുന്നില്ലെന്നാണ് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം വെള്ളിയാഴ്ച കണ്ണൂര്‍ പ്രസ്ക്ലബ്ബില്‍ പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനെ സി.പി.എം. ഔദ്യോഗികമായി ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിച്ചു തുടങ്ങിയത് 2021 മാര്‍ച്ച് 11 മുതലാണ്. സി.പി.എം. മുഖപത്രത്തിന്റെ മുഖപ്രസംഗപേജിലെ ലേഖനത്തിലൂടെ ക്യാപ്റ്റന്‍ എന്ന തലകെട്ടില്‍. കേരളത്തിന്റെ ടീം ക്യാപ്റ്റനായി’എല്‍.ഡി.എഫിനെ നയിക്കാന്‍ ഒരിക്കല്‍ കൂടി പിണറായി വിജയന് തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഇറങ്ങുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട്. ക്യാപ്റ്റന്‍, ക്യാപ്റ്റന്റെ പടയോട്ടം, കടലിരമ്പങ്ങളില്‍ കപ്പിത്താന് എന്നിങ്ങനെ ഔദ്യോഗിക മുഖപത്രം മുഖ്യമന്ത്രിയുടെ നായക വിശേഷണ പ്രചാരണം തുടരുകയാണ്. 2019-ലെ കോലസഭാ തെരഞ്ഞെടുപ്പില്‍ മുള്യമന്ത്രി മോദിയെ ‘ടീം ഇന്ത്യാ ക്യാപ്റ്റന്‍’ എന്ന് വിശേഷിപ്പിച്ച് പിആര്‍ പ്രചാരണത്തിന്റെ അതേ ശൈലിയില്‍. കല്ലുകടിയായത് കേരളത്തില്‍ എല്‍.ഡി.എഫ്. പ്രചാരണത്തിനെത്തിയ പിബി അംഗം വൃന്ദ കാരാട്ട് പരസ്യമായി അത് തിരുത്താന്‍ ശ്രമിച്ചതാണ്. സി.പി.എമ്മില്‍ ക്യാപ്റ്റനില്ല, സഖാക്കളെ ഉള്ളൂ എന്ന് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സെക്രട്ടറി പി. കൃഷ്ണപിള്ളയെ സഖാവ് എന്ന പേരില്‍ മാത്രം ഓര്‍ക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് മുമ്പില്‍ അവര്‍ പാര്‍ട്ടിയെ തിരുത്തി. എന്നിട്ടും പ്രചാരണയോഗങ്ങളിലും പാര്‍ട്ടിയുടെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിലും ടീം ക്യാപ്റ്റന്‍ അപദാനം തുടരുന്നു. സത്യം ഇതാണെന്നിരിക്കെ പിബി അംഗമായ കോടിയേരി ബാലകൃഷ്ണന് ഇങ്ങനെ ഒരു കള്ളസത്യവാങ്ങ്മൂലം ക്യാപ്റ്റനുവേണ്ടി ജനങ്ങളുടെ കോടതിയില്‍ സമര്‍പ്പിച്ചത് പരിതാപകരമായി. താന്‍ മാറി നില്ക്കേണ്ടിവന്ന സെക്രട്ടറി പദവിയില്‍ മറ്റൊരാള്‍ ക്യാപ്റ്റനെ പ്രതിരോധിക്കാന്‍ വ്യാജസത്യവാങ്ങ്മൂലങ്ങളുമായി രംഗത്തുണ്ടായിരിക്കെ കോടിയേരിയുടെ പ്രകടനം ദയനീയമായി. കോടിയേരി ബാലകൃഷ്ണന് കഴിഞ്ഞ ദിവസം പറഞ്ഞത്- ‘ ചിലയാളുകള്‍ മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം മാത്രമാണത്. അല്ലാതെ പാര്‍ട്ടിയുടെ പ്രസിദ്ധീകരണങ്ങളില്‍ എവിടേയും ക്യാപ്റ്റന്‍ എന്ന വിശേഷണം നല്‍കിയിട്ടില്ല. അത് ഇങ്ങനെ ഓരോ സന്ദര്‍ഭത്തിലും ഓരോ ആളുകളെ പലയാളുകളെ സംബന്ധിച്ചും ഓരോ വിശേഷണം നല്‍കും. സ്വാഭാവികമായി ജനങ്ങള്‍ക്കിടയില്‍ നിന്നും വരുന്ന അഭിപ്രായം മാത്രമാണത്. പാര്‍ട്ടി അങ്ങനൊരു വാചകം ഉപയോഗിച്ചില്ല. പാര്‍ട്ടിക്ക് എല്ലാവരും സഖാക്കളാണ്.’
Kerala
-
‘ഈ’ ചേക്കുട്ടി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാറില്ല’; മാധ്യമ
കൊച്ചി: മാധ്യമ പ്രവര്ത്തകന് എന്‍ പി ചേക്കുട്ടിയെന്ന് കരുതി പേജുമാറി തെറിവിളിച്ച് ഇടത് അനുകൂല പേജുകള്‍. അതിജീവനത്തിന്റെ പ്രതീകമായ ചേക്കുട്ടി
Gulf
-
പ്രവേശന വിലക്ക് നീട്ടി കുവൈത്ത്
കുവൈത്ത്: വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീട്ടി കുവൈത്ത്. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം വ്യോമയാന
National
-
പ്രതിദിന മരണനിരക്ക് 2000ന് മുകളിലേക്ക് ഉയരാന്‍ സാധ്യത; ജൂണ്‍
ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം അടുത്ത രണ്ട് മാസത്തോടെ ശക്തപ്പെടുമെന്ന് ഇന്ത്യാ ടാസ്ക് ഫോഴ്സ് അംഗങ്ങളുടെ ലാന്‍സെറ്റ് കോവിഡ് കമ്മീഷന്
International
-
ഫോമാ പാര്‍പ്പിട പദ്ധതിയുടെ 2020-2022 കാലത്തെ സമിതി രൂപീകരിച്ചു.
അമേരിക്ക : ഫോമാ സ്ഥാപകാംഗവും, ഫോമാ ദേശീയ സമിതി അംഗവുമായ, സീനിയര്‍ നേതാവ് ജോസഫ് ഔസോ കോര്‍ഡിനേറ്റര്‍ ആയി ഫോമാ പാര്‍പ്പിട പദ്ധതിയുടെ 2020-2022