ചെന്നൈയിൽ ഖുശ്ബുവിനൊപ്പം അമിത് ഷായുടെ റോഡ് ഷോtimely news image

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞടുപ്പിൽ താരമണ്ഡലം ചെന്നൈയിലെ ആയിരം വിളക്ക് മണ്ഡലത്തിൽ ജനവിധി തേടുന്ന സിനിമാ താരം ഖുശ്ബു സുന്ദറിനു വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റോഡ് ഷോ. തുറന്ന വാനിനു മുകളിൽ നിന്ന് ജനങ്ങളെ അഭിവാദ്യം ചെയ്ത് അമിത് ഷാ നീങ്ങിയപ്പോൾ ഒപ്പം ഖുശ്ബുവും സമീപമണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർഥികളും ഉണ്ടായിരുന്നു. നിരവധിയാളുകൾ റോഡ് ഷോയുടെ ഭാഗമായി. ഭാരത് മാതാ കി ജയ് എന്ന് ഉച്ചത്തിൽ വിളിച്ചും സഖ്യകക്ഷികളുടേതടക്കം കൊടികൾ പാറിച്ചുമാണ് പ്രവർത്തകർ അമിത് ഷായ്ക്കൊപ്പം അണിനിരന്നത്. ഇതിനു മുൻപ് ബിജെപി കാര്യമായ ശക്തി കാണിച്ചിട്ടില്ലാത്ത ആയിരം വിളക്ക് മണ്ഡലം ഇക്കുറി അണ്ണാ ഡിഎംകെ അവർക്കു വിട്ടുകൊടുക്കുകയായിരുന്നു. എന്നാൽ, പരമാവധി ജനങ്ങളെ ആകർഷിക്കാൻ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഖുശ്ബുവിനു കഴിഞ്ഞിട്ടുണ്ടെന്ന് ബിജെപി പ്രവർത്തകരും അണ്ണാ ഡിഎംകെയും പറയുന്നു.  ഡിഎംകെയുടെ ശക്തികേന്ദ്രമായ ഇവിടെ ഡോ. എൻ. ഏഴിലൻ നാഗനാഥനാണ് അവരുടെ സ്ഥാനാർഥി. മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ അവസാന കാലത്ത് അദ്ദേഹത്തിനൊപ്പം ഏറെ സമയം ചെലവഴിച്ച ഏഴിലൻ അദ്ദേഹത്തിന്‍റെ സ്വകാര്യ ഡോക്റ്റർ എന്ന നിലയിൽ ശ്രദ്ധേയനായിരുന്നു. അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ്)ക്കെതിരായ പ്രക്ഷോഭത്തിന്‍റെ പ്രധാന സൂത്രധാരനെന്ന നിലയിലും അറിയപ്പെടുന്ന ഏഴിലൻ ചെന്നൈ കാവേരി ആശുപത്രിയിലെ ഡോക്റ്റർ. പകർച്ചവ്യാധി രോഗങ്ങൾ, പ്രതിരോധ മരുന്നുകൾ, പ്രമേഹ രോഗ നിയന്ത്രണം തുടങ്ങിയവയിൽ വിദഗ്ധൻ. സംസ്ഥാന ആസൂത്രണ കമ്മിഷൻ മുൻ ഡെപ്യൂട്ടി ചീഫ് എം. നാഗനാഥന്‍റെ മകനാണ്. ഖുശ്ബുവിന്‍റെ താരപ്രഭ കരുത്തനായ ഡിഎംകെ സ്ഥാനാർഥിയെ അട്ടിമറിക്കാൻ ഉപകരിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.Kerala

Gulf


National

International