നിയമത്തിനു മുൻപിൽ ഇരട്ടത്താപ്പോ?പുലിയൻപാറ ടാർമിക്സിങ് പ്ലാന്റ്. സമരത്തിനെതിരേ കേസ്- പ്രതിഷേധം ഉയരുന്നു.timely news image

 കോതമംഗലം: അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പുലിയൻ പാറയിലെ ടാർ മിക്സിങ് പ്ലാന്റിനെതിരെ തികച്ചും നിയമാനുസൃതമായും സമാധാനപരമായും കവളങ്ങാട് പഞ്ചായത്ത് ഓഫീസിനുമുന്നിൽ കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപതയിലെ വിവിധ സംഘടനകളുടെ സഹകരണത്തോടെ നടത്തിയ ധർണ്ണ സമരത്തിൽ പങ്കെടുത്ത നേതാക്കൾക്കും വൈദികർക്കും പ്രവർത്തകർക്കും എതിരെ വൈര്യനിര്യാതന ബുദ്ധിയോടെ  അനാവശ്യമായി കേസെടുത്ത ഊന്നുകൽ പോലീസിന്റെ നടപടികൾക്കെതിരെ കത്തോലിക്കാ കോൺഗ്രസ് രൂപതാ സമിതി ശക്തമായി പ്രതിഷേധിച്ചു.  രാഷ്ട്രീയപാർട്ടികൾ പതിനായിരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് റാലികളും സമ്മേളനങ്ങളും നടത്തുന്നത് കണ്ടില്ലെന്ന് നടിക്കുന്ന പോലീസ്  കോവിഡ് പ്രോട്ടോകോൾ പാലിച്ച് സമാധാനപരമായി ആയിരത്തിലധികം പേർ മാത്രം പങ്കെടുത്ത  ധർണ സമരത്തിനെതിരെ കേസെടുത്ത ഊന്നുകൾ പോലീസിന്റെ നടപടികൾ തികച്ചും പ്രതിഷേധാർഹമാണ്.  പതിനായിരങ്ങളെ പങ്കെടുപ്പിച്ച് കോവിഡ് പ്രോട്ടോകോൾ നഗ്നമായി ലംഘിച്ച് രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന തെരഞ്ഞെടുപ്പ് റാലികളും സമ്മേളനങ്ങളും കണ്ടില്ലെന്നു നടിക്കുന്ന പോലീസിന്റെ പ്രത്യേക താല്പര്യമാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളത്.  ഊന്നുകൾ സ്റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ ടാർ മിക്സിങ് പ്ലാന്റിനെതിരെയുള്ള നടപടികളോട് ആദ്യം മുതൽ അസഹിഷ്ണുത പുലർത്തുന്നതായും വൃദ്ധനും രോഗിയും ആയ പുലിയൻപാറ പള്ളിയിലെ വൈദികനെ പരസ്യമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും ആരോപണം ഉയർന്നിട്ടുള്ള താണ്.  രാഷ്ട്രീയ- പോലീസ് ഒത്താശയോടെയാണ് ഇപ്പോൾ സമരസമിതിക്കും സമരം നടത്തിയവർക്കും എതിരെ ഉള്ള നീക്കം. ടാർ മിക്സിങ് പ്ലാന്റിനുവേണ്ടി നിലപാടെടുക്കുകയും വൻ സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും ചെയ്ത ഭരണ പ്രതിപക്ഷ നേതാക്കൾ ജന വഞ്ചന അവസാനിപ്പിക്കണം. നിയമം സാധാരണക്കാർക്കും രാഷ്ട്രീയ നേതാക്കൾക്കും ഒരേപോലെ ബാധകമാക്കണം. കത്തോലിക്കാ കോൺഗ്രസ് രൂപത പ്രസിഡണ്ട് ജോസ് പുതിയേടം ജനറൽ സെക്രട്ടറി ജോൺ മുണ്ടങ്കാ വിൽ,ട്രഷറർ ജോയ് പോൾ പീച്ചാട്ട്,സെക്രട്ടറി ബേബിച്ചൻ നിധീരിക്കൽ ഫൊറോന പ്രസിഡന്റ് സണ്ണി കടൂത്താഴെ, ജനറൽ സെക്രട്ടറി ഷൈജു ഇഞ്ചക്കൽ, ട്രഷറർ ജിജി പുളിക്കൽ എന്നിവർ പ്രസംഗിച്ചുKerala

Gulf


National

International