തല്ലിക്കൊന്നാലും അവിടേക്കില്ലെന്നും തന്നെ കാല് വാരി തോല്‍പ്പിച്ച സ്ഥലമെന്ന് ജി സുധാകരന്‍ വിശേഷിപ്പിച്ച കായംകുളം മണ്ഡലം; ആരിഫ് എംപിയുടെ വിവാദ പരാമര്‍ശത്താല്‍ ശ്രദ്ധേയമാവുന്നുtimely news image

ആലപ്പുഴ: തല്ലിക്കൊന്നാലും കായംകുളത്ത് മത്സരിക്കില്ലെന്നും തന്നെ കാല് വാരി തോല്‍പ്പിച്ച സ്ഥലമാണ് കായംകുളമെന്നും ആ സംസ്‌കാരം ഇപ്പോഴും മാറിയിട്ടില്ലെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞതിലൂടെയായിരുന്നു തെരഞ്ഞെടുപ്പിന് മുമ്പ് കായംകുളം മണ്ഡലം ശ്രദ്ധിക്കപ്പെട്ടത്. അതിന് ശേഷം മണ്ഡലം വീണ്ടും ചര്‍ച്ചകളിലേക്ക് വന്നത് യുഡിഎഫ് അരിതാ ബാബുവെന്ന യുവനേതാവിനെ സ്ഥാനാര്‍ത്ഥിയാക്കിയതോടെയാണ്. ക്ഷീര കര്‍ഷകയായ അരിത മത്സരത്തിനെത്തിയതോടെ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായി. ഇടതുപക്ഷത്തിന് വാക്കോവര്‍ പ്രതീക്ഷിച്ചിരുന്ന മണ്ഡലത്തില്‍ മത്സരം കടുപ്പമുള്ളതാക്കാന്‍ അരിതക്ക് കഴിഞ്ഞു. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് എഎം ആരിഫ് എംപി അരിത ബാബുവിനെതിരെ പരിഹാസവുമായി രംഗതെത്തിയത്. ഇത് പാല്‍ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ലെന്നും പ്രാരാബ്ദമാണ് മാനദണ്ഡമെങ്കില്‍ അതു പറയണമെന്നുമായിരുന്നു അരിതയ്‌ക്കെതിരെ എഎം ആരിഫ് പറഞ്ഞത്. കായകുളത്തെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പര്യടനത്തിനിടെയാണ് ആരിഫിന്റെ പരാമര്‍ശം. ഈ പരിഹാസം ചര്‍ച്ചയായതോടെ കായംകുളം മണ്ഡലം വീണ്ടും ശ്രദ്ധേയമായിരിക്കുകയാണ്. കഴിഞ്ഞ തവണ സിപിഐഎമ്മിന്റെ യു പ്രതിഭ 11857 വോട്ടിനാണ് വിജയിച്ചു കയറിയത്. 2011ല്‍ സിപിഐഎമ്മിന്റെ സികെ സദാശിവന്‍ 1315 വോട്ടുകള്‍ക്കാണ് വിജയിച്ചു കയറിയത്. 2011ലേതിന് സമാനമായ പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് യുഡിഎഫ് പറയുന്നത്. ഒരു പ്രശ്‌നവുമില്ല ഇത്തവണയും എല്‍ഡിഎഫ് തന്നെ വിജയിച്ചു കയറുമെന്ന് ഇടതുപക്ഷവും പറയുന്നു.Kerala

Gulf


National

International