മുരളീധരന്‍ പറയുമ്പോള്‍ അതില്‍ കാര്യമുണ്ടായിരിക്കും, നേമത്തെ എംഎല്‍എ ആയിരുന്നു, വേറൊന്നുമറിയില്ല’; ബിജെപി അക്രമണത്തില്‍ രാജഗോപാല്‍timely news image

നേമത്ത് ഇന്നലെ രാത്രി നടന്ന ബിജെപി- കോണ്‍ഗ്രസ് സംഘര്‍ഷത്തെക്കുറിച്ച് തനിക്ക് യാതൊന്നും അറിയില്ലെന്ന് നേമം എംഎല്‍എയും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ രാജഗോപാല്‍. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ അത് ഒരിക്കലും അക്രമത്തിലൂടെയല്ല പരിഹരിക്കേണ്ടതെന്ന് വോട്ടുചെയ്ത ശേഷം ഒ രാജഗോപാല്‍ പറഞ്ഞു. ബിജെപി പ്രവര്‍ത്തകര്‍ രാത്രി നേമത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്റെ വാഹനം തടഞ്ഞത് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇതെല്ലാം ചെയ്യുന്നത് ബിജെപിക്കാരാണെന്ന് എതിരാളികള്‍ പറയുന്നതല്ലേ എന്നായിരുന്നു രാജഗോപാലിന്റെ പ്രതികരണം. അക്രമം ആരുടെ ഭാഗത്തുനിന്നായാലും മോശമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരാജയഭീതി കൊണ്ടാണോ ബിജെപി പ്രവര്‍ത്തകര്‍ ഇത്തരമൊരു ആക്രമത്തിന് മുതിര്‍ന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തനിക്കൊന്നുമറിയില്ല, താന്‍ നേമത്തെ എംഎല്‍എ ആയിരുന്നു, അത്ര മാത്രമേയുള്ളൂവെന്ന് പറഞ്ഞ് ഒ രാജഗോപാല്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ശക്തമായ തൃകോണമത്സരം നടക്കുന്ന നേമത്ത് കനത്ത പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. കഴക്കൂട്ടത്തും അതിശക്തമായ പോളിംഗുണ്ട്. ലഭ്യമായ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കഴക്കൂട്ടത്ത് 16.61 ശതമാനവും നേമത്ത് 15.74 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ഇന്നലെ രാത്രി വളരെ വൈകിയാണ് നേമത്ത് കെ മുരളീധരന്റെ പ്രചരണവാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞത്. സംഭവത്തില്‍ മൂന്നോളം യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു. മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് പണം നല്‍കാനാണ് മുരളീധരന്‍ എത്തിയത് എന്നാരോപിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വാഹനം തടഞ്ഞത്.Kerala

Gulf


National

International