അഴിമതിരഹിതവും പ്രീണനമുക്തമായ ഒരു സർക്കാർ കേരളത്തിൽ വരും; മലയാളത്തിൽ ട്വീറ്റ് ചെയ്ത് അമിത് ഷാtimely news image

ന്യൂഡൽഹി: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കവേ മലയാളത്തിൽ ട്വീറ്റുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അഴിമതിരഹിതവും പ്രീണനമുക്തമായ ഒരു സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുവാൻ തക്ക സഖ്യത്തെ തെരഞ്ഞെടുക്കേണ്ട സമയമാണിതെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.  അമിത് ഷായുടെ ട്വീറ്റ്... അഴിമതിരഹിതവും പ്രീണനമുക്തമായ ഒരു സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുവാൻ തക്ക സഖ്യത്തെ തെരഞ്ഞെടുക്കേണ്ട സമയമാണിത്. എല്ലാവരോടും, പ്രത്യേകിച്ച് എന്‍റെ യുവസുഹൃത്തുക്കളോടും കന്നിവോട്ടർമാരോടും മുന്നോട്ടു വന്നു നിങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കാൻ അഭ്യർത്ഥിക്കുന്നു.  Kerala

Gulf


National

International