അടുത്ത നാലാഴ്ച നിർണായകം, കൊവിഡ് രണ്ടാം തരംഗം ഗുരുതരമെന്ന് കേന്ദ്രംtimely news image

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ഏറെ ഗുരുതരമെന്ന് കേന്ദ്രം. വരുന്ന നാലാഴ്ച നിര്‍ണായകമാണെന്നും ആര്‍ടിപിസിആര്‍ പരിശോധന കര്‍ശനമാക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. അതേസമയം 24 മണിക്കൂറിനിടെ 96982 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. 446 പേര്‍ രോഗം ബാധിച്ച് മരിച്ചെന്നും ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഡൽഹിയില്‍ രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. വ്യാപനം തീവ്രമായ സംസ്ഥാനങ്ങളിലേക്കയക്കാന്‍ 50 കേന്ദ്ര സംഘങ്ങളെ രൂപീകരിച്ചതായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്ഭൂഷണ്‍, നീതി ആയോഗ് അംഗം വി കെ പോള്‍ എന്നിവര്‍ ഡൽഹിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.Kerala

Gulf


National

International