ആദര്‍ശങ്ങള്‍ മരിക്കുമ്പോള്‍ ആയുധങ്ങളിലേക്ക് പടരുന്ന സിപിഐഎമ്മിന്റെ കിരാത രാഷ്ട്രീയം’; ഇല്ലാതാക്കിയത് നാടിന്റെ നന്മയെ എന്ന് ഉമ്മന്‍ ചാണ്ടിtimely news image

കണ്ണൂര്‍ പാനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തെരഞ്ഞെടുപ്പിലെ ജനഹിതം സിപിഐഎമ്മിനെതിരെയുള്ള വിധിയെഴുത്തായതുകൊണ്ടാണ് അക്രമങ്ങളുണ്ടാകുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ആ പരാജയഭീതി പൂണ്ടാണ് സിപിഐഎം സംസ്ഥാനത്ത് അക്രമം അഴിച്ചുവിടുന്നത്. സിപിഐഎമ്മിന് ആദര്‍ശ രാഷ്ട്രീയം തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലെ പ്രസംഗങ്ങള്‍ മാത്രമാണ്, എന്നാല്‍ അസഹിഷ്ണതയുടെ രാഷ്ട്രീയമാണ് സിപിഐഎമ്മിന് എന്നും പ്രിയം എന്നതിന്റെ തെളിവാണ് സംസ്ഥാനത്ത് നടക്കുന്ന ഈ അക്രമങ്ങള്‍. തെരഞ്ഞെടുപ്പ് ദിനം തന്നെ സിപിഐഎമ്മിന്റെ കൊലക്കത്തി രാഷ്ട്രീയ സ്വഭാവം വീണ്ടും വ്യക്തമായെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. ആദര്‍ശങ്ങള്‍ മരിക്കുമ്പോള്‍ ആയുധങ്ങളിലേക്ക് പടരുന്ന സിപിഐഎമ്മിന്റെ കിരാത രാഷ്ട്രീയം ഇല്ലാതാക്കിയത് ഒരു നാടിന്റെ നന്മയെയാണ്. ഉമ്മന്‍ ചാണ്ടി ചൊവ്വാഴ്ച്ച വൈകിട്ട് പോളിങ്ങ് കഴിഞ്ഞ് എട്ട് മണിയോടെയാണ് മൂസ്ലീം ലീഗ് പ്രവര്‍ത്തകരായ മുഹ്‌സിന്‍, സഹോദരന്‍ മന്‍സൂര്‍ എന്നിവര്‍ക്കെതിരെ ആക്രമണമുണ്ടായത്. പോളിങ്ങ് ബൂത്തില്‍ യുഡിഎഫ് ഏജന്റായിരുന്നു മുഹ്‌സിന്‍. ഇരുപതോളം പേരടങ്ങുന്ന സിപിഐഎം പ്രവര്‍ത്തകര്‍ മുഹ്‌സിനെ അപായപ്പെടുത്താന്‍ വീട്ടിലെത്തിയെന്നും ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമിക്കുകയായിരുന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മന്‍സൂറിന്റെ കാലിന് ഗുരുതര പരുക്കേറ്റു. മന്‍സൂറിനെ ആദ്യം തലശ്ശേരി ജനറല്‍ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പുലര്‍ച്ചെയോടെ 22കാരന്‍ മരണപ്പെട്ടു. മന്‍സൂറിന്റെ കാല്‍മുട്ടില്‍ മാത്രമാണ് ആഴത്തിലുള്ള മുറിവുള്ളതെന്നാണ് പ്രാഥമിക പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടത് ബോംബേറിലാണ്. ബോംബേറില്‍ മന്‍സൂറിന്റെ കാല്‍മുട്ട് തകര്‍ന്നു. ശരീരത്തില്‍ ആഴത്തിലുള്ള മറ്റ് മുറിവുകളില്ല. രക്തം വാര്‍ന്നുപോയതാവാം മരണകാരണമെന്നുമാണ് പ്രാഥമിക നിഗമനം. കാലിന് വെട്ടേറ്റ മന്‍സൂറിനെ ആദ്യം തലശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മന്‍സൂറിന്റെ കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്നാണ് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഇളങ്കോയുടെ പ്രതികരണം. പത്തിലധികം പേരടങ്ങിയ സംഘമാണ് കൊലനടത്തിയതെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരാളെ ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരുകയാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി. രാഷ്ട്രീയ പകയാണ് കൊലയ്ക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്. കൂടുതല്‍ അന്വേഷണത്തിന് ശേഷമേ ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണങ്ങള്‍ നടത്താന്‍ സാധിക്കുകയുള്ളുവെന്നും കമ്മീഷണര്‍ പറഞ്ഞു. സംഭവത്തിന് പിന്നില്‍ പതിനൊന്നിലധികം ആളുകള്‍ ഉണ്ടാകാന്‍ സാധ്യയുണ്ട്. കേസെടുത്ത് 24 മണിക്കൂറിനുള്ളില്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണങ്ങള്‍ ഒന്നും നടത്താന്‍ സാധിക്കില്ല. ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരുകയാണെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ അറസ്റ്റിലായ സിപി ഐഎം പ്രവര്‍ത്തകന്‍ ഷിനോസ് കൊല്ലപ്പെട്ട മന്‍സൂറിന്റെ അയല്‍വാസിയാണ്. മന്‍സൂറിന്റെ സഹോദരന്‍ മുഹ്സിനും സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റു.Kerala

Gulf


National

International