‘നേമത്ത് പതിനായിരം എസ്ഡിപിഐ വോട്ടുകള്‍ എല്‍ഡിഎഫിന്’; വെളിപ്പെടുത്തലുമായി ജില്ല സെക്രട്ടറിtimely news image

നേമത്തെ പതിനായിരത്തോളം എസ്ഡിപിഐ വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ശിവന്‍കുട്ടിക്ക് നല്‍കിയെന്ന് പാര്‍ട്ടി തിരുവനന്തപുരം ജില്ല പ്രസിഡന്റ് സിയാദ് കണ്ടലയുടെ വെളിപ്പെടുത്തല്‍. ബിജെപിക്കെതിരെ വിജയസാധ്യത കണക്കിലെടുത്താണ് സിപിഐഎമ്മിന് വോട്ട് നല്‍കിയതെന്നും സിയാദ് പറഞ്ഞു. സിയാദ് പറഞ്ഞത്: ”നേമത്ത് പാര്‍ട്ടിയുടെ അന്വേഷണത്തില്‍ ബിജെപി വരാതിരിക്കാന്‍, മുന്‍തൂക്കമുള്ള സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുക എന്നതിന്റെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫിനെയാണ് പിന്തുണച്ചത്. എസ്ഡിപിഐക്ക് നല്ല സ്വാധീനമുള്ള മേഖലയാണ് നേമം. പതിനായിരത്തിലധികം വോട്ടുകള്‍ ഇവിടെയുണ്ട്. കഴക്കൂട്ടത്ത് വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നില്ല. മനസാക്ഷി വോട്ട് എന്ന നിലപാടാണ് കഴക്കൂട്ടത്ത് സ്വീകരിച്ചിരുന്നത്.” സംഭവത്തില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചത് ഇങ്ങനെ: ”സിപിഐഎം എന്തും ചെയ്യും. കാരണം സിപിഐഎമ്മിനെ നയിക്കുന്നത് പാര്‍ട്ടി പിബിയോ, കേന്ദ്ര കമ്മറ്റിയോ അല്ല. ക്യാപ്റ്റന്‍ പിണറായി വിജയനാണ്. അദ്ദേഹം ഏത് അറ്റംവരെയും പോകും.”Kerala

Gulf


National

International