നെടുങ്കണ്ടത്തു വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിtimely news image

നെടുങ്കണ്ടം: കട്ടപ്പന എസ്എന്‍ ജംഗ്ഷന് സമീപം ഗൃഹനാഥയുടെ മരണം കൊലപാതമാണെന്ന സംശയത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചു.  വ്യാഴാഴ്ച പുലര്‍ച്ച 4.20 ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കട്ടപ്പന കൊച്ചുതോവാള കൊച്ചുപുരയ്ക്കല്‍താഴത്ത് ജോര്‍ജ്ജിന്റെ ഭാര്യ വീട്ടില്‍ ചിന്നമ്മയെ (60) ആണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ചൊവ്വാഴ്ച രാത്രി 11 മണിയോടെ ഭര്‍ത്താവ്  ജോര്‍ജ്ജ് വീടിന്റെ രണ്ടാം നിലയില്‍ ഉറങ്ങുവാന്‍ പോയി. ചിന്നമ്മ താഴത്തെ നിലയില്‍ തന്നെയാണ് കിടന്നിരുന്നത്. രാവിലെ ഉറക്കം ഉണര്‍ന്ന് താഴത്തെ നിലയില്‍ എത്തിയ ഭര്‍ത്താവ് ജോര്‍ജ്ജ്, തുണി വായില്‍ കടിച്ച പിടിച്ച നിലയില്‍ നിലത്ത് കിടക്കുന്ന ചിന്നമ്മയെയാണ് കണ്ടത്.  ഭര്‍ത്താവിന്റെ അലമുറകേട്ട് അയല്‍വാസികള്‍ വീട്ടിലേയ്ക്ക് ഓടിയെത്തുകയായിരുന്നു. ചിന്നമ്മ സ്ഥിരമായി ധരിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മുഴുവന്‍ മോഷണം പോയിരുന്നു. ഉടന്‍തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ഭര്‍ത്താവ് ജോര്‍ജും ചിന്നമ്മയും മാത്രമാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. പൊതുവേ സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞ് നടക്കുന്ന സ്വഭാവക്കാരിയാണ് ചിന്നമ്മയെന്നാണ് ലഭിക്കുന്ന വിവരം. അഞ്ച് മക്കളില്‍ മൂന്ന്  ആണ്‍മക്കള്‍ വിദേശത്ത് ജോലി ചെയ്ത് വരുന്നു. ഇതില്‍ ഒരു മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് വീടിന്റെ അറ്റകുറ്റപണികള്‍ നടന്ന് വരികയാണ്, ഇതിനിടയിലാണ് അപകടം സംഭവിച്ചത്. അന്യസംസ്ഥാന തൊഴിലാളികള്‍ ആരും ഇവിടെ ജോലി ചെയ്യുന്നില്ലായെന്ന് പൊലീസ് പറയുന്നു. ഫോറന്‍സിക് വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ അസ്വഭാവികത തോന്നിപ്പിക്കുന്ന ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല.അതേ സമയം വീടിന്റെ പിന്നിലെ വാതില്‍ പൂട്ടാതെ തുറന്ന നിലയിലായിരുന്നു. പോലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ മൃതദേഹത്തില്‍ മുറിവുകളോ, ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളോ കണ്ടെത്തിയില്ല. പരിശോധനയില്‍ വീടിനുള്ളില്‍ മോഷണ ശ്രമം നടന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തുവാനും പോലീസിന് കഴിഞ്ഞിട്ടില്ല. കട്ടപ്പന സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷം രാവിലെ 5.30 ഓടെയാണ് പൊലീസിനെ വിവരങ്ങള്‍ അറിയിക്കുന്നത്. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍  അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.അടുത്ത ദിവസം ഇരുവരും തൃശൂരില്‍ മക്കളുടെ വീട്ടിലേക്ക് പോകുവാന്‍ ഇരിക്കവെയാണ്  ചിന്നമ്മയുടെ മരണം. കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് പോ്സ്റ്റ്‌മോര്‍ട്ടത്തിനായി മൃതദ്ദേഹം മാറ്റി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളുവെന്നും പൊലീസ് പറയുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.  കട്ടപ്പന ഡിവൈഎസ്പി ജെ സന്തോഷ്‌കുമാര്‍, സിഐ ബി ജയന്‍, എസ്‌ഐ അരുണ്‍ദേവ് എം.വി. തുടങ്ങിയവരുടെ നേത്യത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.Kerala

Gulf


National

International