ബാങ്ക് മാനേജരെ രാജാക്കാടിന് സമീപം സ്വന്തം വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍timely news image

നെടുങ്കണ്ടം: സഹകരണ ബാങ്ക് മാനേജരെ രാജാക്കാടിന് സമീപം സ്വന്തം വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെടുങ്കണ്ടം ആര്‍ബന്‍ കോഓപ്പറേറ്റീവ് സൊസൈറ്റി തൂക്കുപാലം ശാഖ മാനേജര്‍ നെടുങ്കണ്ടം മൈനര്‍സിറ്റി കണ്ണംകരയില്‍ കെ.എന്‍.ജയകുമാര്‍ (51) ആണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് ആംഗമായ രാജാക്കാട് സ്വദേശിയുടെ മകളുടെ വിവാഹ ചടങ്ങിന് ജയകുമാറിന് ക്ഷണമുണ്ടായിരുന്നു. ചടങ്ങില്‍ പങ്കെടുക്കുന്നതിനായി രാവിലെ തൂക്കുപാലത്തെ ശാഖയിലെത്തിയ ഇദ്ദേഹം മറ്റൊരു ഉദ്യോഗസ്ഥന് മാനേജരുടെ ചാര്‍ജ് കൈമാറിയ ശേഷം രാജാക്കാടിന് പോവുകയായിരുന്നു. ഉച്ചയോടെ വിവാഹം നടക്കുന്ന വീടിന് സമീപം വാഹനത്തിനുള്ളില്‍ ജയകുമാറിനെ മരിച്ച നിലയില്‍ സുഹൃത്തുക്കളും പ്രദേശവാസികളും ചേര്‍ന്നാണ് കണ്ടെത്തിയത്. സംഭവത്തില്‍ രാജാക്കാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാധമിക നിഗമനം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എല്‍.ഐ.സി.ഏജന്റായ ഷൈലയാണ് ഭാര്യ. കട്ടപ്പന കുളംപള്ളില്‍ കുടുംബാംഗമാണ്. ഡിഗ്രി വിദ്യാര്‍ഥിയായ ഗോകുല്‍ ഏകമകനാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് നാലിന് വീട്ടുവളിപ്പില്‍.Kerala

Gulf


National

International