കുടുംബത്തിന്റെ അത്താണിയായ ജിന്‍സിന്റെ ജീവനായി കെസിവൈഎം കര്‍മ്മരംഗത്ത്‌timely news image

ചെറുതോണി: ഒരു കുടുംബത്തിന്റെ ഏക ആശ്രയവും അത്താണിയുമായ യുവാവിന്റെ ചികിത്സാ ചെലവുകണ്ടെത്താന്‍ കെസിവൈഎം ജനങ്ങള്‍ക്ക്‌ മുമ്പില്‍ കൈനീട്ടുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ്‌ ചികിത്സയില്‍ കഴിയുന്ന നെല്ലിപ്പാറ കല്ലുവച്ചേതില്‍ ജിന്‍സ്‌ കെ.കുര്യന്റെ ചികിത്സക്കാണ്‌ കെസിവൈഎം നെല്ലിപ്പാറ യൂണിറ്റ്‌ സുമനസുകളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നത്‌. കഴിഞ്ഞ 31ന്‌ ഉണ്ടായ അപകടത്തില്‍ രണ്ട്‌ ഇടുപ്പെല്ലുകളും തകരുകയും ആന്തരിക അവയവങ്ങള്‍ക്ക്‌ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. ഇപ്പോള്‍ പാലാ മാര്‍സ്ലീവാ ആശുപത്രിയില്‍ ചികിത്സയിലാണ്‌ ജിന്‍സ്‌. ചികിത്സാ ചെലവുകള്‍ക്കായി പത്തപലക്ഷത്തിലധികം രൂപചെലവാകുമെന്നാണ്‌ ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്‌. ഭാര്യ ജ്യോതിയും അഞ്ചുവയസില്‍ താഴെ മാത്രം പ്രായമുള്ള രണ്ട്‌ കുട്ടികളും വൃദ്ധമാതാപിതാക്കളുമടങ്ങുന്നതാണ്‌ ജിന്‍സിന്റെ കുടുംബം. നിര്‍ദ്ദനകുടുംബത്തിന്റെ ഏക ആശ്രയമായ ഈ യുവാവിന്റെ ചികിത്സക്കായി നെല്ലിപ്പാറ സെന്റ്‌ സേവ്യേഴ്‌സ്‌ പള്ളി വികാരി ഫാ. മര്‍ക്കോസ്‌ ചിറ്റേമാരിയില്‍ രക്ഷാധികാരിയായും പഞ്ചായത്തംഗം അനുമോള്‍ ജോസ്‌ കണ്‍വീനറായും സഹായനിധി രൂപീകരിച്ച്‌ ചികിത്സാചെലവിനുള്ള തുക സമാഹരിക്കുവാനുള്ള സ്രമത്തിലാണ്‌ കെസിവൈഎം പ്രവര്‍ത്തകര്‍. ചികിത്സാ നിധി സ്വരൂപിക്കുന്നതിന്റെ ഭാഗമായി ഇന്നലെ പകല്‍ മുഴുവന്‍ ചെറുതോണിയില്‍ ഗാനമേള അവതരിപ്പിച്ചാണ്‌ കെസിവൈഎം പ്രവര്‍ത്തകര്‍ പണം കണ്ടെത്തുന്നത്‌. രക്ഷാധികാരിയുടെയും കണ്‍വീനറുടെയും പേരില്‍ തങ്കമണി സംസ്ഥാന സഹകരണബാങ്കില്‍ അക്കൗണ്ട്‌ ആരംഭിച്ചിട്ടുണ്ട്‌. ചെറുതോണിയില്‍ നടന്ന ചികിതസാ നിധി സ്വരൂപണത്തില്‍ ഫാ.മര്‍ക്കോസ്‌ ചിറ്റേമാരിയും പഞ്ചായത്തംഗം അനുമോളും കെസിവൈഎം പ്രവര്‍ത്തകരും നാട്ടുകാരും പങ്കെടുത്തു. ബാങ്ക്‌ അക്കൗണ്ട്‌ നമ്പര്‍- 120311200920051.  IFSC-IDUK0000031.Kerala

Gulf


National

International