സഹോദരനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരന്‍ - ശിക്ഷാ വിധി നാളെtimely news image

തൊടുപുഴഃ- സ്വന്തം സഹോദരനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ തൊടുപുഴ താലൂക്ക്‌, മണക്കാട്‌ വില്ലേജില്‍, കോലടി കരയില്‍ മാളിയേക്കല്‍ വീട്ടില്‍ നാരായണന്‍ മകന്‍ സുരേഷിനെ തൊടുപുഴ അഡീഷണല്‍ സെഷന്‍സ്‌ ജഡ്‌ജി ശ്രീമതി എല്‍സമ്മ ജോസഫ്‌ പി കുറ്റക്കാരനാണെന്ന്‌ കണ്ടെത്തി ഉത്തരവായി. 2014 ആഗസ്റ്റ്‌ മാസം 27-ാം തീയതി വൈകിട്ട്‌ 7 മണിയോടുകൂടിയാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌. പ്രതി സുരേഷും മരണപ്പെട്ട സഹോദരനായ രാജേഷും രാജേഷിന്റെ ഭാര്യയും കുട്ടികളും മാതാവും ഒരുമിച്ച്‌ തറവാട്ടുവീട്ടില്‍ താമസിച്ചുവരവെയായിരുന്നു ഈ സംഭവത്തിനാസ്‌പദമായ ദാരുണമായ കൊലപാതകം നടന്നത്‌. പ്രതി സുരേഷ്‌ കൊല്ലപ്പെട്ട സഹോദരന്‍ രാജേഷ്‌ തന്റെ കുടുംബമായി ഒരുമിച്ച്‌ തറവാട്ടുവീട്ടില്‍ താമസിച്ചുവരവെ പ്രതിയോട്‌ കൊല്ലപ്പെട്ട രാജേഷ്‌ പ്രതിയോട്‌ വീട്ടില്‍ നിന്നും മാറിതാമസിക്കാന്‍ ആവശ്യപ്പെട്ടതിലും പ്രതി വീട്ടില്‍ വഴക്കുണ്ടാക്കുന്നത്‌ തടഞ്ഞതിലുള്ള വിരേധവും നിമിത്തമാണ്‌ ഇപ്രകാരം ക്രൂരമായി കശാപ്പിനുപയോഗിക്കുന്ന കത്തി ഉപയോഗിച്ച്‌ പലതവണ സഹോദരന്‍ രാജേഷിനെ ഉപദ്രവിച്ച്‌ ദാരുണമായി കുത്തി മുറിവേല്‍പ്പിച്ച്‌ കൊലപ്പെടുത്തിയത്‌. ഈ സംഭവത്തില്‍ പ്രതി തൊടുപുഴ താലൂക്ക്‌, മണക്കാട്‌ വില്ലേജില്‍, കോലടി കരയില്‍ മാളിയേക്കല്‍ വീട്ടില്‍ നാരായണന്‍ മകന്‍ സുരേഷിനെ തൊടുപുഴ അഡീഷണല്‍ സെഷന്‍സ്‌ ജഡ്‌ജി ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 302 വകുപ്പ്‌ പ്രകാരം കുറ്റക്കാരനാണെന്ന്‌ കണ്ടെത്തിയത്‌. സംഭവ സമയത്ത്‌ പ്രതിയും കൊല്ലപ്പെട്ട സഹോദരന്‍ രാജേഷും രാജേഷിന്റെ ഭാര്യയും കുട്ടികളും അമ്മയും മാത്രമാണ്‌ വീട്ടില്‍ ഉണ്ടായിരുന്നത്‌. പ്രതി സുരേഷ്‌ സംഭവദിവസം വീട്ടില്‍ വഴക്കുണ്ടാക്കിയതിനെ സംബന്ധിച്ച്‌ ചോദിക്കാനായി സഹോദരന്‍ രാജേഷ്‌ പ്രതിയുടെ മുറിയില്‍ ചെല്ലുകയും സംഭവത്തെ സംബന്ധിച്ച്‌ ചോദിച്ചതിലും വീട്ടില്‍ നിന്നും മാറിതാമസിക്കണമെന്ന്‌ ആവശ്യപ്പെട്ടതിലുള്ള വിരോധം നിമിത്തം പ്രതി നിന്നിരുന്ന മുറിയിലെ അലമാരയില്‍ സൂക്ഷിച്ച കശാപ്പിനുപയോഗിക്കുന്ന കത്തി എടുത്ത്‌ സഹോദരന്‍ രാജേഷിനെ മാരകമായി കുത്തിക്കൊലപ്പെടുത്തുകയാണ്‌ ഉണ്ടായത്‌. ഈ സമയം മരണപ്പെട്ട രാജേഷിന്റെ അടുത്തു നിന്ന 7 വയസ്സുള്ള നിരഞ്‌ജന ദൃക്‌സാക്ഷിയായിരുന്നു. കൊലചെയ്യപ്പെട്ട രാജേഷിന്റെ 7 വയസ്സുള്ള കുട്ടിയുടെയും ഭാര്യയുടെയും അയല്‍വാസികളുടെയും മൊഴിയാണ്‌ പ്രോസിക്യൂഷന്‌ കേസ്‌ തെളിയിക്കാന്‍ പര്യാപ്‌തമായ ശക്തമായ തെളിവകളാണെന്ന്‌ കോടതി നിരീക്ഷിച്ചു. പ്രതിയുടെയും പ്രതിയുടെ സഹോദരനും സഹോദരീ ഭര്‍ത്താവും അമ്മയും സാക്ഷികളായിരുന്നുവെങ്കിലും അവര്‍ പ്രതിഭാഗം കൂറുമാറുകയാണുണ്ടായത്‌. ദൃക്‌സാക്ഷികളുണ്ടായിരുന്ന കേസില്‍ സാഹചര്യതെളിവുകളുടെയും നിര്‍ണ്ണായകമായ ശാസ്‌ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ്‌ ടി കേസില്‍ പ്രതി കുറ്റക്കാരനാണെന്ന്‌ കണ്ടെത്തിയത്‌. അക്കാലത്ത്‌ തൊടുപുഴ സി.ഐ.മാരായ സജി മാര്‍ക്കോസ്‌, ഷാജു ജോര്‍ജ്‌ തൊടുപുഴ എസ്‌. ഐ. നാരായണന്‍ നായര്‍ തുടങ്ങിയവരുടെ മേല്‍നോട്ടത്തില്‍ ടി കേസ്‌ അന്വേഷിച്ച്‌ പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്‌. ഈ കേസില്‍ പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക്‌ പ്രോസിക്യൂട്ടറായ അഡ്വക്കേറ്റ്‌ മനോജ്‌ കുര്യന്‍ ഹാജരായി.Kerala

Gulf


National

International