രണ്ടു ദിവസത്തെ സന്ദർശനത്തിനായി മോദി റഷ്യയിലെത്തിtimely news image

ന്യൂഡൽഹി: ഈസ്റ്റേൺ സാമ്പത്തികഫോറം ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട് ദിവസത്തെ റഷ്യൻ സന്ദർശനം ആരംഭിച്ചു. വ്ലാഡിവോസ്റ്റോകിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുന്ന മോദി റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമർ പുടിനുമായി ചർച്ച നടത്തും. ബുധനാഴ്ച രാവിലെ വ്ലാഡിവോസ്റ്റോകിൽ വിമാനമിറങ്ങിയ മോദിയെ റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഇഗൊർ മോർഗുലോവ് സ്വീകരിച്ചു. ശേഷം ഇവിടെയുള്ള ഫാർ ഈസ്റ്റേൺ ഫെഡറൽ യൂണിവേഴ്സിറ്റിയിൽ ഇന്ത്യൻ സമൂഹവും അദ്ദേഹത്തിന് സ്വീകരണം നൽകി. വൈകിട്ട് നാലിനു നടക്കുന്ന വാർഷിക ഉച്ചകോടിയിൽ മോദി പങ്കെടുക്കും. തുടർന്നാണ് പുടിനുമായി ചർച്ച. തുടർന്ന് വിവിധ മേഖലകളിൽ പരസ്പര സഹകരണത്തിനുള്ള കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. ഉച്ചകോടിക്കുശേഷം സ്വേഡ കപ്പൽ നിർമാണശാല പ്രധാനമന്ത്രി സന്ദർശിക്കും. ഇന്ത്യയ്ക്കും റഷ്യയ്ക്കും താത്പര്യമുള്ള പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളാണ് ഉഭയകക്ഷി ചർച്ചയിലെ പ്രധാന അജണ്ടയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.Kerala

Gulf


National

International