ചികിത്സാപ്പിഴവ്: മലയാളി യുവതി മരിച്ചു; 78 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ഷാർജ കോടതിtimely news image

ഷാര്‍ജ: ചികിത്സാപ്പിഴവ് മൂലം മലയാളി യുവതി മരിച്ച കേസിൽ 78 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ഷാര്‍ജ കോടതി. കൊല്ലം പത്തനാപുരം സ്വദേശിനി ബ്ലെസി ടോം സ്വകാര്യ ക്ലിനിക്കിലെ ചികിത്സാപ്പിഴവിനെ തുടർന്ന് 2015ൽ മരിച്ച സംഭവത്തിലാണ് കുടുംബത്തിന് നഷ്ടപരിഹാരം അനുവദിച്ചത്.  യുവതിയെ ചികിത്സിച്ച ഷാര്‍ജയിലെ ഡോ. സണ്ണി മെഡിക്കല്‍ സെന്‍ററും ഡോക്റ്റര്‍മാരായ ദര്‍ശന്‍ പ്രഭാത് രാജാറാം, പി. നാരായണരായും നഷ്ടപരിഹാരം അടയ്ക്കണം. ഇതിൽ 39 ലക്ഷം രൂപ നഷ്ടപരിഹാരമായും കോടതി ചെലവിനത്തില്‍ 39 ലക്ഷം രൂപയും ഉൾപ്പെടെയാണ് ബ്ലെസി ടോമിന്‍റെ ഭര്‍ത്താവ് ജോസഫ് എബ്രഹാമിനും ദമ്പതികളുടെ രണ്ടു മക്കള്‍ക്കുമായി നഷ്ടപരിഹാരത്തുക നല്‍കേണ്ടത്.  ഷാര്‍ജ യൂണിവേഴ്സിറ്റി ആശുപത്രിയിലെ നഴ്സായിരുന്നു ബ്ലെസി ടോം. സ്തനത്തിലെ രോഗാണുബാധയെ തുടര്‍ന്ന് 2015 നവംബറിലാണ് ബ്ലെസി ചികിത്സ തേടി ക്ലിനിക്കിലെത്തിയത്. ഡോക്റ്റര്‍ ബ്ലെസിക്ക് ആന്‍റിബയോട്ടിക് ഇന്‍ജക്ഷന്‍ നല്‍കി. ഇതോടെ ബ്ലെസി ബോധരഹിതയായി. ഉടന്‍ തന്നെ ഷാര്‍ജയിലെ അല്‍ ഖാസ്സിമി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ബ്ലെസിയുടെ മരണം ചികിത്സാപ്പിഴവ് കൊണ്ടാണെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് ജോസഫ് നല്‍കിയ പരാതിയിലെ അന്വേഷണത്തിനൊടുവിലാണ് കുടുംബത്തിന് നഷ്ടപരിഹാം നല്‍കണമെന്ന് കോടതി വിധിച്ചത്. Kerala

Gulf


National

International