വളര്‍ച്ച ഇഷ്ടപ്പെട്ടില്ല; ഡികെ ശിവകുമാറിനെ കുടുക്കിയത് സിദ്ധരാമയ്യയെന്ന് ആരോപണംtimely news image

ബംഗളൂരു: മുൻ മന്ത്രിയും മുതിർ‌ന്ന കോൺഗ്രസ് നേതാവുമായ ഡി.കെ ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിന് പിന്നിൽ സിദ്ധരാമയ്യയാണെന്ന് സംശയിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻകുമാർ കട്ടീൽ. ശിവകുമാറിന്‍റെ വളർച്ച കണ്ട് സിദ്ധരാമയ്യയാണ് ഇതു ചെയ്തതെന്ന് സംശയിക്കുന്നുവെന്നും കട്ടീൽ ആരോപിച്ചു.  ശിവകുമാറിന്‍റെ അറസ്റ്റിൽ വ്യാപക പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തിയതിന് പിന്നാലെയാണ് ബിജെപിയുടെ പുതിയ ആരോപണം. ബിജെപിക്ക് എതിരായ നിൽക്കുന്ന നേതാക്കളെയെല്ലാം കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ജയിലിലാക്കുന്നു എന്നായിരുന്നു കോൺഗ്രസിന്‍റെ ആരോപണം.  അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മൂന്നാം തീയതിയാണ് ശിവകുമാറിനെ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തത്. കേസിൽ നാലു ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഹവാല ഇടപാടുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് നൽകിയ ഉത്തരങ്ങൾ തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ശിവകുമാറിനെ ഈമാസം 13 വരെ ഇ.ഡി.യുടെ കസ്റ്റഡിയിൽ വിട്ടിരുന്നു.Kerala

Gulf


National

International