തുഷാർ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് കോടതി തള്ളിtimely news image

അജ്മാൻ: തുഷാർ‌ വെള്ളപ്പള്ളിക്കെതിരെ നൽകിയ ചെക്ക് കേസ് തള്ളി യുഎഇ അജ്മാൻ കോടതി. പരാതികാരൻ നാസിൽ അബ്ദുള്ളയുടെ പരാതി നിലനിൽക്കുന്നതല്ലെന്ന് അറിയിച്ചായിരുന്നു കോടതി കോടതി നടപടി. പരാതിക്കാരൻ സമർപ്പിച്ച രേഖകൾ വിശ്വാസ യോഗ്യമല്ലെന്ന് പറഞ്ഞാണ് കോടതി കേസ് തള്ളിയത്. മതിയായ രേഖകൾ കോടതിയിൽ ഹാജരാക്കാൻ നാസിലിന് ആയില്ലെന്നും കോടതി.  തുഷാറിന്‍റെ പാസ്പോർട്ടും തിരികെ നൽകാൻ‌ നടപടിയായി. തുഷാറിന്‍റെ ഉടമസ്ഥതയിൽ 12 വർഷം മുൻപ് യുഎഇയിൽ പ്രവർത്തിച്ചിരുന്ന ബോയിങ് കൺസ്ട്രക്‌ഷൻ കമ്പനിയുടെ ഉപകരാറുകാരനായിരുന്നു നാസിൽ അബ്ദുള്ള. കഴിഞ്ഞ മാസം 20ന് ദുബായിലെത്തിയ തുഷാറിനെ നാസിലിന്‍റെ പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്തത്.Kerala

Gulf


National

International