ജോസഫ്‌ -ജോസ്‌ തർക്കത്തിന്‌ പിന്നിൽ കോൺഗ്രസെന്ന് കോടിയേരിtimely news image

ഇടുക്കി: പിജെ ജോസഫ്‌ - ജോസ്‌ കെ മാണി- തർക്കത്തിന്‌ പിന്നിൽ കോൺഗ്രസാണെന്ന്‌ ആരോപണമായി സിപിഐ സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ രംഗത്ത്. കേരള കോൺഗ്രസിനെ ശിഥിലമാക്കുക എന്ന ലക്ഷ്യത്തോടെ ജോസഫിന്‍റെ പിറകിലുള്ളത്‌ കോൺഗ്രസാണെന്നും കോടിയേരി.   ആത്മാഭിമാനമുണ്ടെങ്കിൽ ജോസഫ്‌ യുഡിഎഫ്‌ വിട്ട്‌ പരസ്യമായ നിലപാട്‌ എടുക്കണം. കോൺഗ്രസിന്‍റെ തടവറയിലായ ജോസഫിന് അതിന്‌ സാധിക്കില്ല. അതിന്‍റെ ഭാഗമായ പ്രശ്‌നങ്ങളാണ്‌ കേരള കോൺഗ്രസിലുള്ളത്. ജോസഫും ജോസും തമ്മിലുള്ള പ്രശ്‌നം ആശയത്തിന്‍റേതല്ല ആമാശയത്തിന്‍റേതാണ്‌. ഈ നാടകം എത്രകാലം സഹിക്കണമെന്ന്‌ തീരുമാനിക്കേണ്ടത്‌ ജനങ്ങളാണ്‌. പാലായിലെ പ്രചാരണവുമായി ബന്ധപ്പെട്ട ജോസഫിന്‍റെ പ്രഖ്യാപനം യുഡിഎഫിന്‍റെ തകർച്ചയ്‌ക്ക്‌ തുടക്കം കുറിച്ചു കഴിഞ്ഞു. മുന്നണിയിൽ ഇത്‌ വലിയ ആഭ്യന്തരസംഘർഷമായതായി. ഭാവിയിൽ യുഡിഎഫ്‌ തകരും. ജോസഫിനും ജോസിനും ഒന്നിച്ച്‌ ഒരുമുന്നണിയിൽ പ്രവർത്തിക്കാൻ കഴിയില്ലെന്ന്‌ വ്യക്തമായി. ജോസഫിനെ കൂക്കിവിളിച്ചവരെ നിയന്ത്രിക്കാൻപോലും പ്രതിപക്ഷ നേതാവ്‌ ചെന്നിത്തലയ്‌ക്കോ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കോ സാധിച്ചിട്ടില്ല. നേതൃത്വത്തിന്‌ ഒന്നും ചെയ്യാനാവുന്നില്ല. ജോസഫിനെ യുഡിഎഫ്‌ സമ്മേളനം അപമാനിച്ചു. ഇനിയും ഒരു മുന്നണി എന്ന്‌ പറഞ്ഞ്‌ ഒന്നിച്ച്‌ നടക്കുമ്പോൾ ജനങ്ങൾ തങ്ങളെ പരിഹാസ്യരായാണ്‌ കാണുന്നതെന്ന്‌  ജോസഫും യുഡിഎഫ്‌ നേതൃത്വവും തിരിച്ചറിയണമെന്നും കോടിയേരി.Kerala

Gulf


National

International