അഞ്ചലില്‍ സിപിഎം നേതാവിനെതിരെ പോക്സോ കേസ്timely news image

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസില്‍ അഞ്ചലില്‍ രണ്ടാനച്ഛനെതിരെ കേസ്. സിപിഎം ഏരൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവുമായ ആള്‍ക്കെതിരെയാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്.  പെണ്‍കുട്ടി തിരുവനന്തപുരം റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു. തുടർ‌ന്നാണ് അഞ്ചല്‍ പൊലീസാണ് കേസെടുത്തത്.   തന്‍റെ 15ാമത്തെ വയസുമുതല്‍ ഇയാള്‍ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. അന്നു മുതല്‍ ഇയാള്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. വിവാഹ മോചനത്തിന് ശേഷം അമ്മ ഇയാളെ വിവാഹം കഴിച്ചു. എന്നിട്ടും പീഡനം തുടര്‍ന്നു. പിന്നീട് തിരുവനന്തപുരത്തത്തെ ഹോസ്റ്റലിലേക്ക് മാറി. ഹോസ്റ്റലിലേക്ക് മാറിയ ശേഷം ഫോണ്‍വിളിച്ച് ശല്യപ്പെടുത്താന്‍ തുടങ്ങി. ഇയാളെ പേടിച്ച് അവധി ദിവസങ്ങളില്‍ പോലും വീട്ടില്‍ പോകാറില്ലായിരുന്നുവെന്നും വീട്ടിലെത്തിയാല്‍ അവിടെ വച്ച് വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചതായുമാണ് കുട്ടിയുടെ പരാതി.Kerala

Gulf


National

International