ജോയ്സ് ജോർജിന്റെ പട്ടയം റദ്ദാക്കൽ സിപിഎം അഭിപ്രായം പറയണമെന്ന് ഇടുക്കി ഡിസിസി.timely news image

തൊടുപുഴ : മുൻ എം പി ജോയ്സ് ജോർജിന്റെ കൊട്ടക്കാമ്പൂർ വില്ലേജിലെ ഭൂമിയുടെ പട്ടയവും തണ്ടപ്പേരും റദ്ദു ചെയ്തു കൊണ്ടുള്ള തീരുമാനത്തിന്റെ വെളിച്ചത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായം പറയണമെന്ന് ഡി സി സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ ആവശ്യപ്പെട്ടു. നിയമ പോരാട്ടങ്ങൾക്കൊടുവിൽ യു ഡി എഫും കോൺഗ്രസ്സും മുമ്പ് പറഞ്ഞിടത്തേക്കാണ് കാര്യങ്ങൾ എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി കൊട്ടിയേരി ബാലകൃഷ്ണനും വസ്തുതകൾ മനസ്സിലാക്കാതെ മുൻ എംപിയെ സംരക്ഷിക്കുകയാണ് ചെയ്തത്. ഇദ്ധേഹത്തെ മുൻ നിർത്തി കോൺഗ്രസിന് പരാജയപ്പെടുത്തിയത് രാഷ്ട്രീയ ധാർമ്മികക്ക് ചേർന്നതാണോയെന്ന് സിപിഎം മറുപടി പറയണം . ഇത് സംബന്ധിച്ച മുഴുവൻ കൂക്കേടുകളും പുറത്തു കൊണ്ടുവരണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു. പെരുമ്പാവൂർ സി പി എം കൗൺസിലറുടെ വട്ടവടയിലെ കൈയ്യേറ്റ ഭൂമി, സി പി എം ഏരിയാ കമ്മറ്റി അംഗം വൈ എക്സ് അൽബിൻ കയ്യേറിയ ഭൂമി, തുടങ്ങിയവയും സംസ്ഥാന സർക്കാരിലേക്ക് കണ്ടുകെട്ടണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു. ഭൂമിയുടെ പട്ടയം ക്രമപ്പെടുത്തലുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവ് ജില്ലയിലെ കർഷകരുടെ മരണമണിയാണെന്നും ഇതേപ്പറ്റി സി പി എം മറുപടി പറയണമെന്നും അദ്ധേഹം അവശപ്പെട്ടു.Kerala

Gulf


National

International