ഉപേക്ഷിച്ച നിലയിൽ ബോട്ടുകള്‍; ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ മുന്നറിയിപ്പുമായി സൈന്യംtimely news image

അഹമ്മദാബാദ്: ദക്ഷിണേന്ത്യയിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സൈന്യം. കരസേനാ ദക്ഷിണ കമാൻഡിങ് ഇൻ ചീഫ് ലഫ്റ്റനന്‍റ് ജനറൽ എസ്.കെ. സൈനിയാണ് മുന്നറിയിപ്പ് നൽകിയത്. ബോട്ടുകൾ നിരീക്ഷണത്തിലാണെന്നും വേണ്ടത്ര മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, ഗുജറാത്തിലെ സർ‌ക്രീക്കിൽ ഉപേക്ഷിച്ച നിലയിൽ ബോട്ടുകൾ കണ്ടെത്തിയിരുന്നു.   കഴിഞ്ഞയാഴ്ചയും ഗുജറാത്ത് തീരംവഴി തീവ്രവാദികൾ ഇന്ത്യയിൽ നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തുറമുഖങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇന്നു സർക്രീക്കിൽ ഉപേക്ഷിച്ച നിലയിൽ ബോട്ടുകൾ കണ്ടെത്തിയത്. ജമ്മു കശ്മീരിന്‍റെ സവിശേഷാധികാരം റദ്ദാക്കിയതിനോടുള്ള പ്രതികാരമായി പാക്കിസ്ഥാന്‍ ഭീകരരെ ഉപയോഗപ്പെടുത്തി വൻ ആക്രമണങ്ങൾക്ക് തയ്യാറെടുക്കുന്നുവെന്നാണ് ഇന്‍റലിജന്‍സ് നല്‍കുന്ന മുന്നറിയിപ്പ്. ഇതിന്‍റെ ഭാഗമായി ആഗോള ഭീകരനായ ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ കരുതല്‍ തടങ്കലില്‍ നിന്നും രഹസ്യമായി മോചിപ്പിച്ചതായും റിപ്പോർ‌ട്ട് ഉണ്ടായിരുന്നു. ഇതോടെ ജയ്ഷിന്‍റെ ആസൂത്രണത്തില്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ഭീകരാക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേണ ഏജൻസികളുടെ നിഗമനം.Kerala

Gulf


National

International