ശക്തി തെളിയിച്ച് വ്യാപാരി വ്യവസായി സമിതി പ്രകടനവും പൊതുസമ്മേളനവുംtimely news image

ചെറുതോണി: കരുത്തും ശക്തിയും തെളിയിച്ച് വ്യാപാരി വ്യവസായി സമിതി പ്രകടനവും പൊതുസമ്മേളനവും ചെറുതോണിയില്‍ നടന്നു. ജില്ലാ ആസ്ഥാനത്തെ സമിതിയുടെ ഓഫീസ് ഉദ്ഘാടനവും പ്രതിഭാ സംഗമവും സംഘടിപ്പിച്ചതിനോട് അനുബന്ധിച്ചാണ് പ്രകടനം സംഘടിപ്പിച്ചത്. താളമേളങ്ങളുടെ അകമ്പടിയോടെ നടന്ന റാലി ഓണനാളുകള്‍ക്ക് കൊഴുപ്പേകി. അമ്മന്‍കുടവും പുലികളിയും മയിലാട്ടവും തെയ്യവും ചെണ്ടമേളവും ന്യൂജെന്‍ നാസിക് ധോളും ബൈക്ക് റാലിയും പ്രകടനത്തിന് മാറ്റ്കൂട്ടി. നൂറുകണക്കിന് വ്യാപാരികള്‍ പ്രകടനത്തിന് അണിനിരന്നു. തീയറ്റര്‍ ജംഗ്ഷനില്‍ ആരംഭിച്ച പ്രകടനം ടൗണ്‍ചുറ്റി സമ്മേളന വേദിയിലെത്തി. സെന്‍ട്രല്‍ ജംഗ്ഷനില്‍ ആരംഭിച്ച ഓഫീസിന്‍റെ ഉദ്ഘാടനം വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്‍റ് വി.കെ.സി. മമ്മദ്കോയ എംഎല്‍എ നിര്‍വ്വഹിച്ചു. യൂണിറ്റ് പ്രസിഡന്‍റ് സാജന്‍ കുന്നേല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു, ജില്ലാ സെക്രട്ടറി കെ.ആര്‍. സജീവ്, കെഎസ്ആര്‍ടിസി ഡയറക്ടര്‍ സി.വി. വര്‍ഗീസ്, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് റോമിയോ സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോര്‍ജ് വട്ടപ്പാറ, സുനിത സജീവ്, കെവിവിഎസ് ഭാരവാഹികളായ ജോസ് വര്‍ഗീസ്, നവാസ് പി. അലിയാര്‍, ലെനിന്‍ ഇടപ്പറമ്പില്‍, കെ.ടി. മര്‍ക്കോസ് എന്നിവര്‍ അഭിവാദ്യമര്‍പ്പിച്ചു. വിദ്യാഭ്യാസ കായിക മേഖലയില്‍ മികവു തെളിയിച്ചവരെ ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ ഐഎഎസ് ആദരിച്ചു. ക്രിക്കറ്റ് താരം അനീഷ് രാജന്‍, യുവശാസ്ത്ര പ്രതിഭ അബിസല്‍ കബീര്‍, ദേശീയ പഞ്ചഗുസ്തി സീനിയര്‍ സ്വര്‍ണ്ണമെഡല്‍ ജേതാവ് ജിന്‍സി ജോസ്, ജൂനിയര്‍ ജേതാവ് ആന്‍സ്ലെറ്റ് ജോസ്, എസ്എസ്എല്‍സി - പ്ലസ് ടൂ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെയും ആദരിച്ചു. ജനറല്‍ സെക്രട്ടറി സജി തടത്തില്‍ സ്വാഗതവും വര്‍ക്കിംഗ് പ്രസിഡന്‍റ് ബി.പി.എസ്. ഇബ്രാഹിംകുട്ടി നന്ദിയും പറഞ്ഞു.Kerala

Gulf


National

International