ജീപ്പിൽ നിന്നു കുട്ടി വീണ സംഭവം; മാതാപിതാക്കൾക്കെതിരെ കേസെടുത്തുtimely news image

മൂ​ന്നാ​ർ: രാ​ജ​മ​ല​യി​ൽ ഓ​ടു​ന്ന ജീപ്പി​ൽ​ നി​ന്നു കു​ട്ടി തെ​റി​ച്ചു​വീ​ണ സം​ഭ​വ​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രെ പൊലീ​സ് കേ​സെ​ടു​ത്തു. കു​ട്ടി​യെ അ​ശ്ര​ദ്ധ​മാ​യി കൈ​കാ​ര്യം ചെ​യ്ത​തി​ന് ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. ക​മ്പി​ളി​ക​ണ്ടം സ്വ​ദേ​ശി​ക​ളാ​യ സ​തീ​ഷ്- സ​ത്യ​ഭാ​മ ദ​മ്പ​തി​ക​ൾ​ക്കെ​തി​രെ​യാ​ണ് പൊലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​വ​രു​ടെ ഒ​ന്ന​ര​വ​യ​സു​കാ​രി മ​ക​ൾ വീ​ഴ്ച​യി​ൽ പ​രുക്കു​ക​ളോ​ടെ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടി​രു​ന്നു. സ​തീ​ഷും സ​ത്യ​ഭാ​മ​യും ബ​ന്ധു​ക്ക​ളും രാ​വി​ലെ പ​ഴ​നി​യി​ൽ ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നു ശേ​ഷം മ​ട​ങ്ങു​ന്ന​തി​നി​ടെ ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് കു​ട്ടി ജീ​പ്പി​ൽ​ നി​ന്നു തെ​റി​ച്ചു റോ​ഡി​ൽ വീ​ണ​ത്. രാ​ജ​മ​ല അ​ഞ്ചാം​മൈ​ലി​ലെ വ​ള​വു തി​രി​യു​ന്ന​തി​നി​ടെ ജീ​പ്പി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് ഏ​റ്റ​വും പു​റ​കി​ലാ​യി​രു​ന്ന അ​മ്മ​യു​ടെ കൈ​യി​ൽ​നി​ന്നു കു​ട്ടി തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. അ​മ്മ​യ​ട​ക്കമു​ള്ള​വ​ർ ന​ല്ല ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു. കു​ട്ടി വീ​ണ​ത​റി​യാ​തെ ജീ​പ്പ് മു​ന്നോ​ട്ടു​പോ​കു​ക​യും ചെ​യ്തു. താ​ഴെ വീ​ണ കു​ട്ടി ടാ​ർ റോ​ഡി​ലൂ​ടെ ഇ​രു​ട്ട​ത്തു മു​ട്ടി​ൽ നീ​ന്തി ന​ട​ന്നു. രാ​ജ​മ​ല ചെ​ക്ക് പോ​സ്റ്റി​ൽ ഈ ​സ​മ​യ​ത്തു രാ​ത്രി ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന വ​ന​പാ​ല​ക​ർ സി​സി​ടി​വി ദൃ​ശ്യ​ത്തി​ൽ റോ​ഡി​ലൂ​ടെ എ​ന്തോ ഇ​ഴ​ഞ്ഞു ന​ട​ക്കു​ന്ന​താ​യി കണ്ട​താ​ണ് കു​ട്ടി​യു​ടെ ര​ക്ഷ​പ്പെ​ട​ലി​ന് ഇ​ട​യാ​ക്കി​യ​ത്. ജീ​പ്പി​ൽ​നി​ന്നു വീ​ണ​തു കു​ട്ടി​യാ​ണെ​ന്നു മ​ന​സി​ലാ​ക്കി​യ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ട​ൻ​ത​ന്നെ റോ​ഡി​ലേ​ക്ക് ഓ​ടി​യെ​ത്തി കുട്ടി​യെ ര​ക്ഷി​ച്ചു. കു​ട്ടി​യെ ന​ഷ്ട​പ്പെ​ട്ട വി​വ​രം വീ​ട്ടി​ലെ​ത്തി​യ​പ്പോഴാണ് മാ​താ​പി​താ​ക്ക​ൾ അ​റി​ഞ്ഞ​ത്. വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ൽ ത​ല​യ്ക്കും മു​ഖ​ത്തും പ​രുക്കേ​റ്റ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. നാ​ലു മ​ണി​ക്കൂ​റി​നു ശേ​ഷം പൊലീ​സ്, വ​നം​വ​കു​പ്പ്, ചൈ​ൽ​ഡ് ലൈ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ​ക്കു കൈ​മാ​റി.Kerala

Gulf


National

International