നടി ഊർമിള മതോണ്ട്കർ കോൺഗ്രസ് വിട്ടുtimely news image

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പായി കോൺഗ്രസിൽ എത്തിയ നടി ഊർമിള മതോണ്ട്കർ പാർട്ടി വിട്ടു. കോൺഗ്രസ് വിടുകയാണെന്ന് ഊർമിള പ്രഖ്യാപിച്ചു. മുംബൈയിലെ കോൺഗ്രസ് നേതാക്കൾക്ക് ഗ്രൂപ്പു പ്രവർത്തനത്തിൽ മാത്രമാണ് താത്പര്യമെന്നും വിശാല ലക്ഷ്യത്തിനു വേണ്ടി പ്രവർത്തിക്കാൻ അവർ തയാറാവുന്നില്ലെന്നും കുറ്റപ്പെടുത്തിക്കൊണ്ടാണ് ഊർമിള പാർട്ടി വിടുകയാണെന്നു പ്രഖ്യാപിച്ചത്. സാമൂഹ്യവും രാഷ്ട്രീയവുമായി തനിക്കുള്ള ബോധ്യങ്ങൾ ഈ പാർട്ടിയിൽ തുടരാൻ അനുവദിക്കുന്നില്ലെന്നും ഊർമിള പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പായി കോൺഗ്രസിൽ എത്തിയ താരം മുംബൈ നോർത്തിൽ സ്ഥാനാർഥിയായിരുന്നു. ഇതിനിടെ മുംബൈയിലെ കോൺഗ്രസ് നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതയുടെ പേരിലും ഊർമിള വാർത്തകളിലിടം നേടിയിരുന്നുKerala

Gulf


National

International