മരട് നഗരസഭ യോഗത്തിൽ ബഹളം; പ്രതിഷേധവുമായി ഫ്ലാറ്റ് ഉടമകൾtimely news image

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനെതിരെ ഫ്ലാറ്റ് ഉടമകൾ സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി പരി​ഗണിച്ചേക്കില്ല. ഓഗസ്റ്റ് അഞ്ചിലെ ഉത്തരവിൽ പുതിയ ഹർജികൾ സ്വീകരിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിൽ പുതിയ ഹർജികൾ സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് കോടതി രജിസ്ട്രി അറിയിച്ചു. കോടതി ഉത്തരവുണ്ടെങ്കിൽ മാത്രമേ ഹർജികൾ സ്വീകരിക്കാൻ കഴിയൂ. പരാതിക്കാർക്ക് തിരുത്തൽ ഹർജി നൽകുന്നതിന് തടസമില്ലെന്നും രജിസ്ട്രി അറിയിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ പുതിയ ഹർജികൾ ജഡ്ജിയുടെ മുന്നിലേക്ക് എത്തിയേക്കില്ലെന്നാണ് സൂചന. തങ്ങളുടെ വാദം കേൾക്കാതെയാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് ഹർജിക്കാരുടെ വാദം. ഫ്ലാറ്റുകൾ നിർമ്മിച്ചതിലെ നിയമലംഘനം പരിശോധിക്കാനായി സുപ്രീംകോടതി നേരത്തെ മൂന്നംഗ വിദഗ്ധ സമിതിക്ക് രൂപം നൽകിയിരുന്നു. തദ്ദേശ സ്വയംഭരണ സെക്രട്ടറി, കലക്റ്റർ ചീഫ് മുനിസിപ്പിൽ ഓഫീസർ എന്നിവരാണ് സമിതിയിൽ ഉണ്ടായിരുന്നത്. ഈ സമിതി ഫ്ലാറ്റ് ഉടമകളുടെ വാദം കേൾക്കാതെയാണ് റിപ്പോർട്ട് തയാറാക്കിയത്. ആ റിപ്പോർട്ട് അംഗീകരിച്ചാണ് സുപ്രീംകോടതി ഫ്ലാറ്റുകൾ പൊളിച്ചുനീക്കാൻ ഉത്തരവിട്ടതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ തങ്ങളുടെ ഭാഗം കേൾക്കാതെ തയാറാക്കിയ ഈ റിപ്പോർട്ട് റദ്ദാക്കണം എന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. കൂടാതെ ഈ സമിതി ഒരു ഉപസമിതിക്ക് രൂപം നൽകിയിരുന്നു. ഇത് സുപ്രീംകോടതി ഉത്തരവിന്‍റെ ലംഘനമാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. അതിനിടെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നത് ചർച്ച ചെയ്യാൻ മരട് ന​ഗരസഭയുടെ ​യോ​ഗം ചേർന്നു. യോ​ഗത്തിൽ ഭരണ പ്രതിപക്ഷ അം​ഗങ്ങൾ തമ്മിൽ കടുത്ത വാക്പോര് നടന്നു. യോ​ഗത്തിൽ ജില്ലാ കലക്റ്റർക്കെതിരെയും വിമർശനം ഉയർന്നു. അടിയന്തര സാഹചര്യത്തിലും ന​ഗരസഭ അധികൃതരെ കലക്റ്ററുടെ ക്യാംപ് ഓഫിസറിൽ തടഞ്ഞെന്നായിരുന്നു വിമർശനം. അതേസമയം മരട് ന​ഗരസഭയ്ക്ക് മുന്നിൽ കെട്ടിടം പൊളിക്കുന്നതിനെതിരെ ഫ്ലാറ്റ് ഉടമകൾ പ്രതിഷേധ സമരം നടത്തി. ന​ഗരസഭാ യോ​ഗം കാണണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടെങ്കിലും ​ഗേറ്റിൽ തടഞ്ഞു. ഫ്ലാറ്റ് ഉടമകളെ കയറ്റിവിട്ടില്ല. എന്തുവന്നാലും ഫ്ലാറ്റ് ഒഴിയില്ലെന്ന നിലപാടിലാണ് ഉടമകൾ. ഇന്നലെ ഫ്ലാറ്റ് സന്ദർശിക്കാനെത്തിയ ചീഫ് സെക്രട്ടറി ടോം ജോസിനെയും ഫ്ലാറ്റ് ഉടമകൾ തടഞ്ഞിരുന്നു.Kerala

Gulf


National

International