കശ്മീരില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി യു.എന്‍; പാക്കിസ്ഥാന് കനത്ത തിരച്ചടിtimely news image

ന്യൂയോര്‍ക്ക്: കശ്മീര്‍ വിഷയത്തില്‍ തല്‍ക്കാലം  ഇടപെടില്ലെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍. ഇന്ത്യയും പാക്കിസ്ഥാനും ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നാണ് യു.എന്‍ നിലപാടെന്ന് സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് വ്യക്തമാക്കി. കശ്മീര്‍ വിഷയത്തില്‍ യു.എന്‍ മധ്യസ്ഥതയ്ക്ക് ഇല്ല.  ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടാല്‍ മധ്യസ്ഥത പരിഗണിക്കുമെന്നും സെക്രട്ടറി ജനറലിന്‍റെ വക്താവ് വ്യക്തമാക്കി.  കശ്മീര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന പാകിസ്ഥാന്‍റെ ആവശ്യവും യുഎന്‍ നിരാകരിച്ചു. ഇത് രണ്ടാം തവണയാണ് കശ്മീർ വിഷയത്തിൽ തന്‍റെ നിലപാട് അന്‍റോണിയോ ഗുട്ടെറസ് വ്യക്തമാക്കുന്നത്. കശ്മീർ പ്രശ്നം അന്താരാഷ്ട്ര വിഷയമായി ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്ന പാക്കിസ്ഥാന് കനത്ത തിരിച്ചടിയാണ് യു.എന്‍ നിലപാട്. കശ്മീരില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണെന്നത് ഉൾപ്പെടെയുള്ള പാക് ആരോപണങ്ങള്‍ക്ക് ഇന്നലെ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യ മറുപടി നല്‍കിയിരുന്നു. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രമായ രാജ്യമാണ് കെട്ടിച്ചമച്ച ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഇത് ലോകജനത മനസിലാക്കുന്നുണ്ടെന്നും പാക്കിസ്ഥാനെ വിമർശിച്ചുകൊണ്ട് ഇന്ത്യൻ പ്രതിനധി പറഞ്ഞു. കശ്മീരിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ താൽക്കാലികം മാത്രമാണെന്നും ഇവിടെ തെരഞ്ഞെടുപ്പ് അടക്കമുള്ള പ്രക്രിയകൾ വീണ്ടും തുടങ്ങാനിരിക്കുകയാണെന്നും ഇന്ത്യ യു.എൻ മനുഷ്യാവകാശ കൗൺസിലിൽ വ്യക്തമാക്കി.Kerala

Gulf


National

International