ചെക്ക് കേസ്: നാസിൽ അബ്‍ദുള്ളയ്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങി തുഷാർ വെള്ളാപ്പള്ളിtimely news image

അജ്മാൻ: തനിക്കെതിരെ വ്യാജ ചെക്ക് കേസ് നൽകിയ പ്രവാസി വ്യവസായി നാസിൽ അബ്ദുള്ളക്കെതിരേ നിയമ നടപടിക്കൊരുങ്ങി ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ഗൂഢാലോചന, കൃത്രിമരേഖ ചമക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ആരോപിച്ചാകും നാസിലിനെതിരെ കേസ് നൽകുക. നാസിൽ നൽകിയ വണ്ടിചെക്ക് കേസിൽ ആദ്യം തുഷാറിനെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിശ്വാസ്യയോഗ്യമായ തെളിവുകളില്ലാത്തതിനാൽ യുഎഇയിലെ അജ്മാൻ കോടതി ഹർജി തള്ളിക്കളഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നാസിലിനെതിരേ തുഷാർ നിയമ നടപടിക്കൊരുങ്ങുന്നത്. മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവുശിക്ഷയും നാടുകടത്തലും ലഭിക്കാവുന്ന കുറ്റങ്ങളാണ് നാസിലിനെതിരെ തുഷാർ പരാതിയിൽ ആരോപിക്കുന്നത്. ആരാണ് നാസിലിന് ചെക്ക് കൊടുത്തതെന്ന് മനസ്സിലായെന്നും തൽക്കാലം പരാതി കൊടുക്കുന്നതിനാൽ പേര് പറയുന്നില്ലെന്നും തുഷാർ വ്യക്തമാക്കി. Kerala

Gulf


National

International