മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിൽ നവീകരിച്ച ഡയാലിസിസ് യൂണിറ്റ്timely news image

      തൊടുപുഴ: മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിൽ നവീകരിച്ച ഡയാലിസിസ് യൂണിറ്റ്  ഇടുക്കി എം.പി. അഡ്വ.ഡീൻ കുര്യക്കോസ്സ് ഉത്ഘാടനം ചെയ്തു. വർഷങ്ങളായി ഹോസ്പിറ്റൽ വഹിക്കുന്ന സേവനം നിസ്വാർത്ഥമാണെന്നും, അത്യാധുനിക സംവിധാനങ്ങളോടെ വീണ്ടും ഉയരങ്ങളിൽ എത്തട്ടെ എന്നും അദ്ദേഹം ആശംസിച്ചു.സിസ്റ്റർ ക്രിസ്റ്റി അറക്കത്തോട്ടം (പ്രൊവിൻഷ്യൻ സുപ്പീരിയൽ ),സിസ്റ്റർ ത്രേസിയാമ്മ പള്ളികുന്നേൽ (ഡയറക്ടർ ), സിസ്റ്റർ ഡോ.ജോൺസി (അഡ്മിനിസ്ട്രക്ടർ), ഡോ. നിഷാദ് രവീന്ദ്രൻ എന്നിവരും ആശംസകൾ നേർന്നു. ആധുനിക ഡയാലിസിസ് മെഷീനുകൾ ഉള്ള യൂണിറ്റിൽ 24 മണിക്കൂറും വൃക്കരോഗവിദഗ്ദ്ധന്റെ സേവനം,   എമർജൻസി ഡയാലിസിസ്, പ്ലാസ്മ ഫിറോസിസ്, പെരിറ്റോണൽ ഡയാലിസിസ്, ഡയാലിസിസ് കത്തീറ്റർ പ്ലേസ്മെന്റ് തുടങ്ങിയ ചികിത്സാ രീതികൾ ഉണ്ടാകുമെന്നും മാനേജ്മെന്റ് അറിയിച്ചു.  Kerala

Gulf


National

International