സിജു രാജാക്കാടിന്റെ പുതിയ പുസ്തകം താക്കീതിന്റെ പ്രകാശന ചടങ്ങ് അടിമാലിയില്‍ നടന്നു.timely news image

അടിമാലി: ഇടുക്കിയുടെ എഴുത്തുകാരന്‍ സിജു രാജാക്കാടിന്റെ പുതിയ പുസ്തകം താക്കീതിന്റെ പ്രകാശന ചടങ്ങ് അടിമാലിയില്‍ നടന്നു. അടിമാലി വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തിലായിരുന്നു സിജു രാജാക്കാടിന്റെ ആറാമത് പുസ്തകം താക്കീതിന്റെ പ്രകാശനം നടന്നത്.ഇടുക്കിയുടെ സാമൂഹിക സാംസ്‌ക്കാരിക സാഹിത്യ രംഗത്ത് സജീവമായി നില്‍ക്കുന്ന നിരവധി സാഹിത്യകാരന്‍മാര്‍ പ്രകാശന ചടങ്ങില്‍ സംബന്ധിച്ചു.സാഹിത്യകാരന്‍ ജോസ് കോനാട്ട്് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു.എഴുത്തുകാരിയും ഒ വി വിജയന്‍ പുരസ്‌ക്കാരജേതാവുമായ ഉഷാകുമാരി പുസ്തകം ഏറ്റുവാങ്ങി.നളന്ദ ഗ്രൂപ്പ് ഡയറക്ടര്‍ സി എസ് റെജികുമാര്‍ പ്രകാശന ചടങ്ങിന്റെ ഭാഗമായുള്ള പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. നോവിന്റെ നന്മകള്‍,പിതൃസര്‍ട്ടിഫിക്കറ്റ്, ചെകുത്താന്‍ കുരിശു വരക്കുന്നു,കാശ്മീരി കവിതകള്‍, കോസ്‌മോയിസം തുടങ്ങിയ പുസ്തകങ്ങള്‍ക്ക് ശേഷമാണ് സിജു രാജാക്കാട് തന്റെ പുതിയ പുസ്തകം പുറത്തിറക്കിയിട്ടുള്ളത്.കോനാട്ട് പബ്ലിക്കേഷനാണ് പുസ്തകം വില്‍പ്പനക്കെത്തിക്കുന്നത്.കോനാട്ട് പബ്ലിക്കേഷന്റെ 97-ാംമത് പുസ്തകമാണ് താക്കീത്.കവിതാ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുന്ന പ്രണയവും വിപ്ലവും പ്രമേയമായുള്ള 62 കവിതകളാണ് താക്കീതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്ന്് സിജു രാജാക്കാട് പറഞ്ഞു.സെല്‍റ്റ് അടിമാലി ഡയറക്ടര്‍ പ്രീത് ഭാസ്‌ക്കര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കഥാകൃത്ത് കെജി മോഹനന്‍, ജിജോ രാജകുമാരി, ജോസ് ആന്റണി, ഷീലാലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.Kerala

Gulf


National

International