കാട്ടാന ആക്രമണം; വനംവകുപ്പ്‌ ഒന്നും ചെയ്‌തില്ലെന്ന്‌ ഡി സി സി പ്രസിഡന്റ്‌timely news image

തൊടുപുഴ : പീരുമേട്‌ നിയോജകമണ്‌ഡലത്തിലെ കല്ലാര്‍, പരുന്തുംപാറ, ഗ്രാമ്പി തുടങ്ങിയ പ്രദേശങ്ങളില്‍ കാട്ടാനയുടെ ആക്രമണം വ്യാപകമായിട്ടും സംസ്ഥാന സര്‍ക്കാരും വനംവകുപ്പും പരിഹാരമാര്‍ഗ്ഗങ്ങള്‍ ഒന്നും ചെയ്‌തില്ലെന്ന്‌ ഡി സി സി പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍. ഏലം, കവുങ്ങ്‌, പ്ലാവ്‌, തേയില, കാപ്പി, വാഴ തുടങ്ങിയ കൃഷികള്‍ വ്യാപകമായി നശിപ്പിച്ചു. കുട്ടികള്‍ക്ക്‌ സ്‌കൂളില്‍ പോകുന്നതിനു പോലും കഴിയാത്ത സാഹചര്യമാണ്‌. പരുന്തുംപാറയില്‍ കാട്ടുകുരങ്ങിന്റെ ആക്രമണത്തില്‍ കഴിഞ്ഞദിവസം കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ പരിക്കേറ്റിരുന്നു. സോളാര്‍ വേലി ഉള്‍പ്പെടെയുള്ള പ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡി സി സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. സിറിയക്‌ തോമസ്‌, പി.കെ. ചന്ദ്രശേഖരന്‍, മണ്‌ഡലം പ്രസിഡന്റ്‌ സി യേശുദാസ്‌, പഞ്ചായത്തംഗം പരമശിവന്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.Kerala

Gulf


National

International