എണ്ണവില കുത്തനെ കൂടി; ബാരലിന് 70 ഡോളർ വര്‍ദ്ധിച്ചുtimely news image

റിയാദ്: ഹൂതി വിമതർ സൗദി അറേബ്യയുടെ അരാംകോ കമ്പനിയുടെ എണ്ണ ഉൽപാദന കേന്ദ്രങ്ങൾ ആക്രമിച്ചതിനെ തുടർന്ന് രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണ വില കുത്തനെ വർദ്ധിച്ചു. ഇന്ത്യ വാങ്ങുന്ന ബ്രെന്റ് ക്രൂഡിന്റെ വില ഒറ്റയടിക്ക് 20 ശതമാനമാണ് കൂടിയത്. ബാരലിന് 70 ഡോളർ വരെ വില ഉയർന്നു. കഴിഞ്ഞ 28 വർഷത്തിനിടെ അസംസ്‌കൃത എണ്ണ വിലയിൽ ഒറ്റ ദിവസം കൊണ്ട് ഉണ്ടാകുന്ന ഏറ്റവും വലിയ വില വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതിന് മുമ്പ് ഇറാഖ് - കുവൈത്ത് യുദ്ധ കാലയളവിൽ മാത്രമാണ് എണ്ണവിലയിൽ ഇത്രയധികം മാറ്റം രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ ക്രൂഡ് വില ബാരലിന് 80 ഡോളർ വരെ ഉയരാൻ സാദ്ധ്യതയുണ്ട്. എണ്ണ ഉത്പാദനം പൂർവ്വസ്ഥിതിയിലാകാൻ ആഴ്ചകളെടുത്തേക്കുമെന്നാണ് സൂചന. ലോകരാജ്യങ്ങളിലേക്കുള്ള പ്രതിദിന എണ്ണകയറ്റുമതിയുടെ അഞ്ച് ശതമാനത്തോളം ഇവിടെനിന്നാണ്. സൗദി അറേബ്യയിൽ നിന്ന് ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നെന്ന നിലയ്ക്ക് ഇന്ത്യൻ വിപണിയിലും വില വർദ്ധന പ്രതിഫലിക്കും. ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ അബ്ക്യൂക്കിലെയും ഖുറൈസിലെയും കേന്ദ്രങ്ങൾക്ക് നേരെയാണ് ഹൂതി വിമതരുടെ ഡ്രോൺ ആക്രമണമുണ്ടായത് അതേസമയം, ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹചിത്രങ്ങൾ യു.എസ് പുറത്തുവിട്ടു. ഇക്കാര്യം നിഷേധിച്ച ഇറാൻ, യു.എസ് പരമാവധി നുണ പരത്തുകയാണെന്ന് പ്രതികരിച്ചു. എന്നാൽ അടുത്തയാഴ്ച ഇറാൻ പ്രസിഡന്റുമായി നിശ്ചയിച്ചിരിക്കുന്ന ചർച്ചകളിൽ നിന്ന് പിൻമാറില്ലെന്ന് യു.എസ് അറിയിച്ചു.  Kerala

Gulf


National

International