ഛത്രപതി ശിവജി സ്മാരകത്തിന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടുംtimely news image

മുംബൈ: ഛത്രപതി ശിവജി സ്മാരകത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തറക്കല്ലിടും. 3,600 കോടി രൂപ മുതല്‍മുടക്കില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മുംബൈയില്‍ അറബിക്കടലിന്റെ തീരത്താണ് സ്മാരകം നിര്‍മിക്കുന്നത്. പതല്‍ഗംഗയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാനേജ്‌മെന്റിന്റെ പുതുതായി നിര്‍മിച്ച കാമ്പസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മുംബൈ പുണെ മെട്രോ റെയിലിനും തറക്കല്ലിടും.തുടര്‍ന്ന് സബര്‍ബന്‍ ബന്ദ്രയിലെ പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി പ്രസംഗിക്കും. കടലിലേയ്ക്ക് തള്ളി നില്‍ക്കുന്ന പാറക്കൂട്ടങ്ങളുള്ള ഭാഗത്താണ് 192 മീറ്റര്‍ ഉയരമുള്ള ഛത്രപതി ശിവജി സ്മാരകം പണകഴിക്കുന്നത്. തീരത്തുനിന്ന് 1.5 കിലോമീറ്റര്‍ അകലെയാണ് ഇത്. അതേസമയം ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമയായിരിക്കും ഇതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് വ്യക്തമാക്കി. ഇങ്ങനെയൊരു സ്മാരകത്തിന്റെ നിര്‍മാണം സാധ്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. 15 ഏക്കര്‍ സ്ഥലത്താണ് നിര്‍മ്മിക്കുന്ന സ്മാരകത്തിന്റെ ആദ്യ ഘട്ടത്തിന് മാത്രം 2,500 കോടി രൂപയാകും ചെലവ്. സ്മാരകത്തിന് 210 മീറ്റര്‍ ഉയരമുണ്ടാകും. അതേസമയം, ഇത്രയും പണം സ്മാരകത്തിനായി ചെലവഴിക്കുന്നതിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. പദ്ധതിക്ക് ഉപയോഗിക്കുന്ന പണം മുംബൈയ്ക്കും സംസ്ഥാനത്തിനാകെയും മറ്റു പല ലക്ഷ്യങ്ങളും നിറവേറ്റാന്‍ ഉപയോഗിക്കാമെന്നാണ് വിമര്‍ശകര്‍ ഉയര്‍ത്തുന്ന വാദം.Kerala

Gulf


National

International

  • നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ


    ലണ്ടൻ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായി. നീരവ് മോദിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യർഥനയെ