ആദിവാസികളെ ക്രിസ്ത്യന്‍ മതത്തിലേക്ക് മാറ്റുന്നതിനെ വിമര്‍ശിച്ച് ആര്‍.എസ്.എസ്timely news image

അഹമദാബാദ്: ആദിവാസികളെ ക്രിസ്ത്യന്‍ മതത്തിലേക്ക് മാറ്റുന്നതിനെ വിമര്‍ശിച്ച് ആര്‍.എസ്.എസ്. ശനിയാഴ്ച ഗുജറാത്തില്‍ നടന്ന പരിപാടിയിലാണ് ക്രിസ്ത്യന്‍ സംഘടനകളെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് രംഗത്തെത്തിയത്. വിരാടില്‍ നടന്ന ഹിന്ദു സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ആദിവാസികള്‍ കൂടുതല്‍ ഉണ്ടായിരുന്ന ഗുജറാത്തിലെ വന്‍സാദ താലൂക്കില്‍ ഇപ്പോള്‍ 30 ശതമാനം ജനങ്ങളും ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ പെടുന്നവരാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. പോപ്പ് അഭിമാനപൂര്‍വം പറയുന്നത് കഴിഞ്ഞ 1000 വര്‍ഷങ്ങള്‍ക്കുള്ളില്‍ യൂറോപ്പ്, ആസ്ട്രലിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളെ ക്രിസ്ത്യന്‍ മതത്തിലേക്ക് മാറ്റി എന്നാണ്. അവരുടെ അടുത്ത ലക്ഷ്യം എഷ്യയാണെന്നും ഭാഗവത് പറഞ്ഞു. ചൈന മതേതര രാജ്യമാണെന്ന് പറയുന്നു. ചൈന ഇത്തരത്തിലുള്ള മതംമാറ്റത്തെ അംഗീകരിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. എഷ്യയിലെ മുസ്‌ലിം രാജ്യങ്ങളിലെ ജനങ്ങള്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് മാറുമോ ഒരിക്കലുമില്ല. അതുകൊണ്ടാണ് ഇന്ത്യയിലെ ജനങ്ങളെ ക്രിസ്ത്യന്‍ മതത്തിലേക്ക് മാറ്റാന്‍ വിവിധ സംഘടനകള്‍ ശ്രമിക്കുന്നതെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ക്രിസ്ത്യന്‍ മതത്തിന് ശക്തിയില്ലെന്ന് തിരിച്ചറിഞ്ഞാണ് അവര്‍ ഇത്തരമൊരു നീക്കം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കളോട് സ്വയം തിരിച്ചറിയാനും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. ഇത് നമ്മുടെ രാജ്യമാണ് ഭാരത് മാതയാണ് നമ്മുടെ അമ്മ. ജാതിയിലും, ഭാഷയിലും, ദേശത്തിലും വ്യത്യാസമുണ്ടെങ്കിലും നാമെല്ലാവരും ഹിന്ദുക്കളാണെന്നും അദ്ദേഹം പറഞ്ഞു.Kerala

Gulf


National

International

  • നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ


    ലണ്ടൻ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായി. നീരവ് മോദിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യർഥനയെ