അ​വ​ത​രി​ക്കും, ന്യൂ ലോ​ർ​ഡ്സ്



timely news image

ല​ണ്ട​ൻ: ക്രി​ക്ക​റ്റി​ന്‍റെ ലോ​ക​ക്ര​മം പു​തി​യ പ്ര​ഭാ​ത​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്നു. പ​ന്ത്ര​ണ്ടാം ഏ​ക​ദി​ന ലോ​ക​ക​പ്പി​ന്‍റെ ഫൈ​ന​ലി​ൽ ആ​തി​ഥേ​യ​രാ​യഇം​ഗ്ല​ണ്ടും ന്യൂ​സി​ല​ൻ​ഡും കൊ​മ്പു​കോ​ർ​ക്കു​മ്പോ​ൾ,  ച​രി​ത്ര പു​സ്ത​ക​ത്തി​ലെ താ​ളു​ക​ളി​ൽ പു​തി​യ വി​ജ​യ​ക​ഥ കു​റി​യ്ക്ക​പ്പെ​ടും.ഇ​രു ടീ​മു​ക​ളി​ൽ ആ​രു ജ​യി​ച്ചാ​ലും ലോ​ക ക്രി​ക്ക​റ്റി​ന് പു​തി​യ ചാം​പ്യ​നെ ല​ഭി​ക്കും. ഇ​ന്ത്യ​ൻ സ​മ​യം വൈ​കി​ട്ട് മൂ​ന്നി​ന് മ​ത്സ​രാ​രം​ഭം.   ഇം​ഗ്ല​ണ്ട് ബാ​റ്റി​ങ് പ​വ​ർ 2015 ലോ​ക​ക​പ്പി​നു​ശേ​ഷം നി​ശ്ചി​ത ഓ​വ​ർ ക്രി​ക്ക​റ്റി​ൽ ഇം​ഗ്ല​ണ്ട് അ​സൂ​യാ​വ​ഹ​മാ​യ മു​ന്നേ​റ്റ​മാ​ണ് ന​ട​ത്തി​യ​ത്. ബാ​റ്റി​ങ്ങി​ലെ ക​രു​ത്ത് ആ ​കു​തി​പ്പി​ന് ചി​റ​കേ​കി. ലോ​ക​ക​പ്പി​ലും ഇം​ഗ്ലി​ഷ് ബാ​റ്റി​ങ് പ​ല​കു​റി തീ​തു​പ്പി. ഓ​പ്പ​ണ​ർ​മാ​രാ​യ ജാ​സ​ൺ റോ​യ് (426), ജോ​ണി ബെ​യ​ർ​സ്റ്റോ (496), മ​ധ്യ​നി​ര​യി​ലെ ജീ​നി​യ​സ് ജോ ​റൂ​ട്ട് (549) എ​ന്നി​വ​രെ​ല്ലാം റ​ൺ​സി​ന്‍റെ പ്ര​ള‍യം സൃ​ഷ്ടി​ച്ചു. ‌ക്യാ​പ്റ്റ​ൻ ഇ​യോ​ൺ മോ​ർ​ഗ​നും  മോ​ശ​മാ​ക്കി​യി​ല്ല. ഓ​ൾ റൗ​ണ്ട​ർ ബെ​ൻ സ്റ്റോ​ക്സും ബാ​റ്റ് കൊ​ണ്ട് നി​ർ​ണാ​യ​ക സം​ഭാ​വ​ന ന​ൽ​കി.  ആ​ർ​ച്ച​ർ മാ​ർ​ച്ച് ലോ​ക​ക​പ്പി​നു​ള്ള ഇം​ഗ്ലി​ഷ് ടീ​മി​ൽ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ ഇ​ടം​പി​ടി​ച്ച പേ​സ​ർ ജോ​ഫ്ര ആ​ർ​ച്ച​ർ അ​വ​രു​ടെ ബൗ​ളി​ങ്ങി​ലെ തു​റു​പ്പു​ചീ​ട്ടാ​യി. പ​ത്തൊ​മ്പ​ത് വി​ക്ക​റ്റു​ക​ളാ​ണ് ആ​ർ​ച്ച​ർ എ​റി​ഞ്ഞി​ട്ട​ത്. മാ​ർ​ക്ക് വു​ഡ് (17), ക്രി​സ് വോ​ക്സ് (13) ലി​യാം പ്ല​ങ്ക​റ്റ് (8) എ​ന്നി​വ​രും ഇം​ഗ്ലി​ഷ് ബൗ​ള​ർ​മാ​രി​ൽ മൂ​ർ​ച്ച​യ​റി​ച്ചു. പ​തി​നൊ​ന്ന് ഇ​ര​ക​ളെ ക​ണ്ടെ​ത്തി​യ സ്പി​ന്ന​ർ ആ​ദി​ൽ റ​ഷ​ദീ​ന്‍റെ സാ​ന്നി​ധ്യ​വും ഇം​ഗ്ലി​ഷ് ബൗ​ളി​ങ്ങി​ന് വൈ​വി​ധ്യം ന​ൽ​കു​ന്നു.   ന്യൂ​സി​ല​ൻ​ഡ് വി​ല്യം​സ​ൺ ഇ​ഫ​ക്റ്റ്  ഒ​രു ക്യാ​പ്റ്റ​നും ഇ​തി​ലേ​റെ ടീ​മി​നെ ചു​മ​ലി​ലേ​റ്റാ​നാ​വി​ല്ല. ക​ള​ത്തി​ലെ ശാ​ന്ത​ത​യ്ക്കും കൗ​ശ​ല​പൂ​ർ​ണ​മാ​യ തീ​രു​മാ​ന​ങ്ങ​ൾ​ക്കു​മൊ​പ്പം അ​ച​ഞ്ച​ല​വും അ​ക്ഷോ​ഭ്യ​വു​മാ​യ ബാ​റ്റി​ങ് പ്ര​ക​ട​ന​ങ്ങ​ൾ​കൊ​ണ്ടും വി​ല്യം​സ​ൺ കി​വി​ക​ളു​ടെ യ​ഥാ​ർ​ത്ഥ ക​പ്പി​ത്താ​നാ​യി​മാ​റി. 548 റ​ൺ​സു​ക​ളാ​ണ് ഇ​തു​വ​രെ വി​ല്യം​സ​ന്‍റെ ബാ​റ്റി​ൽ നി​ന്ന് പി​റ​ന്ന​ത്. പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ ക്രീ​സി​ൽ ന​ങ്കൂ​ര​മി​ട്ട വി​ല്യം​സ​ൺ ബ്ലാ​ക്ക് ക്യാ​പ്സി​നെ ക​ര​ക​യ​റ്റി. മു​ൻ​നി​ര​യി​ൽ നി​ന്ന് വി​ല്യം​സ​ന് വേ​ണ്ട​ത്ര പി​ന്തു​ണ കി​ട്ടു​ന്നി​ല്ലെ​ന്ന​താ​ണ് പ്ര​ധാ​ന പ്ര​ശ്നം. എ​ങ്കി​ലും റോ​സ് ടെ​യ്‌​ല​റി​ലൂ​ടെ (335) വി​ല്യം​സ​ന് മി​ക​ച്ച കൂ​ട്ടാ​ളി​യെ ല​ഭി​ച്ചു.  ബൗ​ൾ​ട്ട് ബോം​ബി​ങ് ട്ര​ന്‍റ് ബൗ​ൾ​ട്ടി​ന്‍റെ പേ​സാ​ണ് ന്യൂ​സി​ല​ൻ​ഡ് ബൗ​ളി​ങ്ങി​ന്‍റെ ന​ട്ടെ​ല്ല്. പ​തി​നേ​ഴ് വി​ക്ക​റ്റു​ക​ളാ​ണ് ബൗ​ൾ​ട്ട് പി​ഴു​തെ​റി​ഞ്ഞ​ത്. ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ ഹാ​ട്രി​ക്ക് അ​തി​ൽ വേ​റി​ട്ടു​നി​ൽ​ക്കു​ന്നു. ലോ​ക്കി ഫെ​ർ​ഗ്യൂ​സ​ൻ (18) ബൗ​ൾ​ട്ടി​ന് പ​റ്റി​യ സ​ഹ​യാ​ത്രി​ക​നാ​യി​രു​ന്നു. മാ​റ്റ് ഹെ​ൻ​ട്രി​യും (13) എ​തി​ർ നി​ര​യെ കീ​റി​മു​റി​ക്കാ​ൻ ശേ​ഷി​യു​ള്ള ബൗ​ള​റാ​ണ്. അ​തി​നൊ​പ്പം ജി​മ്മി നീ​ഷ​ത്തെ​യും കോ​ളി​ൻ ഡെ ​ഗ്രാ​ൻ​ഡ്ഹോ​മി​നെ​യും പോ​ലെ ബ​ഹു വൈ​ദ​ഗ്ധ്യ​മു​ള്ള താ​ര​ങ്ങ​ളും ന്യൂ​സി​ല​ൻ​ഡി​ന് മു​ത​ൽ​ക്കൂ​ട്ടാ​ണ്. 



Kerala

Gulf


National

International