ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ്: രണ്ടില ചിഹ്‌നം ആര്‍ക്ക് നല്‍കണമെന്നതില്‍ തീരുമാനം ഇന്ന്timely news image

ചെന്നൈ: ചെന്നൈയിലെ ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് ചിഹ്‌നമായ രണ്ടില ആര്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഇന്ന് തീരുമാനമെടുക്കും. എ.ഐ.എ.ഡി.എം.കെയിലെ ശശികല വിഭാഗവും പന്നീര്‍ശെല്‍വം വിഭാഗവും ചിഹ്‌നത്തിനായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയായ ജയലളിതയുടെ മരണത്തെ തുടര്‍ന്നാണ് ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഏപ്രില്‍ 12നാണ് ചെന്നൈയിലെ ഡോ. രാധാകൃഷ്ണ നഗര്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 24 വരെ തെരഞ്ഞെടുപ്പിനുള്ള നോമിനേഷന്‍ നല്‍കാം. ഏപ്രില്‍ 17നാണ് വോട്ടെണ്ണല്‍. ഈയൊരു സാഹചര്യത്തില്‍ ചിഹ്‌നം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് അത്യാവശ്യമാണ്. തെരഞ്ഞെടുപ്പിലെ ശശികല വിഭാഗം സ്ഥാനാര്‍ഥിയായ ടി.ടി.വി ദിനകരന്‍ രണ്ടില ചിഹ്‌നം തനിക്ക് അവകാശപ്പെടതാണെന്നും മാര്‍ച്ച് 23ന് നോമിനേഷന്‍ സമര്‍പ്പിക്കുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.Kerala

  • മിനി മധു ചെയര്‍പേഴ്‌സണ്‍.


    മിനി മധു ചെയര്‍പേഴ്‌സണ്‍. തൊടുപുഴ : നഗരസഭ ചെയര്‍പേഴ്‌സണായി എല്‍.ഡി.എഫിലെ മിനി മധു തെരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ്‌ ധാരണപ്രകാരം സഫിയ ജബ്ബാര്‍

Gulf


National

International