കഞ്ചാവ് വില്‍പന നടത്തിവന്ന രണ്ടുപേരെ പിടികൂടി.timely news image

തൊടുപുഴയിലെ സ്വകാര്യ ആശുപത്രിമുറ്റത്ത് വാഹനത്തില്‍ കൊണ്ടുവന്ന് കഞ്ചാവ് വില്‍പന നടത്തിവന്ന രണ്ടുപേരെ ഇടുക്കി എക്‌സൈസ് ഇന്റലിജന്റ്‌സ് ബ്യൂറോയുടേയും ഇടുക്കി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റേയും സംയുക്തനീക്കത്തില്‍ പിടികൂടി. പ്രതികളിലൊരാള്‍ തൊടുപുഴയാറ്റില്‍ ചാടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും നീന്തി കൈകുഴഞ്ഞതോടെ എക്‌സൈസ് സംഘം പിടികൂടി കരയ്‌ക്കെത്തിച്ചു. നാല് കിലോ ഉണക്ക കഞ്ചാവും ഇവര്‍ വന്ന ജീപ്പും കസ്റ്റഡിയിലെടുത്തു. തൊടുപുഴ കരിങ്കുന്നം ഒറ്റല്ലൂരിന് സമീപം പള്ളിക്കര വീട്ടില്‍ പ്രകാശ് (45), മീനച്ചില്‍ ഭരണങ്ങാനം ഇടപ്പാടി ഇഞ്ചിയില്‍ ബിജു (45) എന്നിവരാണ് പിടിയിലായത്. തൊടുപുഴ നഗരത്തില്‍ പുഴയോട് ചേര്‍ന്നുള്ള സ്വകാര്യ ആശുപത്രി പരിസരം കേന്ദ്രീകരിച്ചായിരുന്നു കഞ്ചാവു വില്‍പന. എക്‌സൈസ് സിഐയ്ക്ക് ഇതുസംബന്ധിച്ച് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ നിരീക്ഷണത്തിലായി. ശനിയാഴ്ച പകല്‍ രണ്ടരയോടെ പ്രതികള്‍ കഞ്ചവുമായി ജീപ്പിലെത്തി. ആശുപത്രി മുറ്റത്ത് ജീപ്പ് പാര്‍ക്ക് ചെയ്തശേഷം നിര്‍മാണത്തിലിരിക്കുന്ന കെട്ടിടഭാഗത്തേക്ക് ഇവര്‍ പോയി. പെട്ടെന്ന് ഇവരെ എക്‌സൈസ് സംഘം വളഞ്ഞു. പിടിയിലാകുമെന്ന് കണ്ടതോടെ ബിജു എക്‌സൈസ് സംഘത്തെ വെട്ടിച്ച് സമീപത്തെ പുഴയിലേക്ക് ചാടി. ബഹളം കേട്ട് പ്രദേശവാസികളും പുഴയുടെ അക്കരെ കുളിച്ചുകൊണ്ടു നിന്നവരുമെല്ലാം തടിച്ചുകൂടി. ഇതോടെ പ്രതിയ്ക്ക് ഇരുകരയിലേയ്ക്കും നീന്തിക്കയറാന്‍ കഴിയാതെവന്നു. നീന്തി കൈകുഴഞ്ഞതോടെ അവശതയിലായ ബിജുവിനെ എക്‌സൈസ് സംഘം പിടികൂടി കരയിലെത്തിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എന്‍ പി സുദീപ് കുമാര്‍, എം എസ് ജിനീഷ്, പ്രിവന്റീവ് ഓഫീസര്‍മാരായ ആര്‍ സജീവ്, സി എം ബിന്‍സാദ്, കെ വി സുകു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുനീഷ് കുമാര്‍, അനൂപ് തോമസ്, എസ് സുനില്‍, വി എ സിറാജുദ്ദീന്‍, സഹദേവന്‍ പിള്ള, അനീഷ് ജോണ്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ പി എസ് പ്രിയ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്Kerala

Gulf


National

International

  • നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ


    ലണ്ടൻ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദി ലണ്ടനിൽ അറസ്റ്റിലായി. നീരവ് മോദിയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അഭ്യർഥനയെ