പി. ചിദംബരത്തിന്‍റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടിtimely news image

ന്യൂഡൽഹി:ഐഎൻഎക്സ് മീഡിയ കേസിൽ കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ധനമന്ത്രിയുമായ പി. ചിദംബരത്തിന്‍റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. ഒക്റ്റോബർ മൂന്ന് വരെ കസ്റ്റഡി കാലാവധി നീട്ടിയത്.  ഇതിനെ തുടർന്ന്  14 ദിവസത്തേക്ക് കൂടി ചിദംബരം തിഹാർ ജയിലിൽ തുടരേണ്ടിവരും. ചിദംബരത്തിനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ അന്വേഷണവും നടക്കുകയാണ്. തീഹാര്‍ ജയിലിൽ കിടക്കുന്നതിന് പകരം എൻഫോഴ്സ്മെന്‍റിന് മുന്നിൽ കീഴടങ്ങാൻ അനുവദിക്കണമെന്ന ചിദംബരത്തിന്‍റെ ആവശ്യം മുൻപ് സിബിഐ കോടതി തള്ളിയിരുന്നു. ചിദംബരത്തെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് ഇതുവരെ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് നോട്ടീസും നൽകിയിട്ടില്ല.Kerala

Gulf


National

International