കരിമണ്ണൂർ സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ ത്രിദിന ചലച്ചിത്ര ശില്പശാലtimely news image

കരിമണ്ണൂർ സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ തൊടുപുഴ ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ത്രിദിന ചലച്ചിത്ര ശില്പശാല "ദൃശ്യം 2019"  തുടങ്ങി.  സ്കൂൾ കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിശീലനം രാവിലെ 9.45ന് ഹെഡ്മാസ്റ്റർ ജോയിക്കുട്ടി ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽവച്ച് സ്കൂൾ പിറ്റിഎ പ്രസിഡന്റ്‌ ലിയോ കുന്നപ്പിള്ളിൽ ഉദ്ഘാടനം ചെയ്തു. തൊടുപുഴ ഫിലിം സൊസൈറ്റി സെക്രട്ടറി യു.എ. രാജേന്ദ്രൻ ആമുഖപ്രഭാഷണം നടത്തി. സ്റ്റാഫ്‌ സെക്രട്ടറി ബിജു ജോസഫ്, ശില്പശാല കോഓർഡിനേറ്റർ ജയ്സൺ ജോസ്, വിദ്യാർഥി പ്രതിനിധി ആഷ്‌ന പോൾ എന്നിവർ പ്രസംഗിച്ചു. Kerala

Gulf


National

International