അ​ൽ​ക്ക ലാം​ബ എം​എ​ൽ​എ​യെ സ്പീക്കർ അ​യോ​ഗ്യ​യാ​ക്കിtimely news image

ന്യൂ​ഡ​ല്‍​ഹി:ആം​ആ​ദ്മി പാ​ര്‍​ട്ടി വി​ട്ട എം​എ​ല്‍​എ അ​ല്‍​ക്ക ലാം​ബ​യെ ഡ​ല്‍​ഹി നി​യ​മ​സ​ഭ സ്പീ​ക്ക​ര്‍ അ​യോ​ഗ്യ​യാ​ക്കി. സ്പീ​ക്ക​ര്‍ രാം ​നി​വാ​സ് ഗോ​യ​ലാ​ണ് ലാം​ബ​യെ അ​യോ​ഗ്യ​യാ​ക്കി​യ​ത്. ഭ​ര​ണ​ഘ​ട​ന​യു​ടെ പ​ത്താം ഷെ​ഡ്യൂ​ളി​ലെ പാ​ര​ഗ്രാ​ഫ് ര​ണ്ടി​ലെ ഒ​ന്ന് എ ​വ​കു​പ്പ് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി എ​ന്നാ​ണ് സ്പീ​ക്ക​ര്‍ ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്ന​ത്. ഈയിടെ താ​ന്‍ ആം​ആ​ദ്മി പാ​ര്‍​ട്ടി വി​ടുകയാണെന്ന് പ്രഖ്യാപിച്ച് രാജികത്ത് നൽകിയത്. സോണിയ ഗാന്ധിയെ സന്ദർശിച്ച അൽക്ക  കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ർന്നെന്ന് പ്രചരണമുണ്ടായിരുന്നു.  ച​ന്ദി​നി ചൗ​ക്കി​ല്‍ നി​ന്നു​ള്ള നി​യ​മ​സ​ഭ അം​ഗ​മാ​യിരുന്നു അ​ല്‍​ക്ക ലാം​ബ. ആംആദ്മി നേതൃത്വവുമായി സ്വരചേർച്ചയിൽ അല്ലാത്തതിനെ തുടർന്ന് അൽക്ക കുറെകാലമായി വിട്ടുനിൽക്കുകയായിരുന്നു. Kerala

Gulf


National

International