അയോധ്യക്കേസിൽ സുപ്രീംകോടതിയെ പൂര്‍ണവിശ്വാസമെന്ന് പ്രധാനമന്ത്രിtimely news image

നാസിക്: അയോധ്യ ക്ഷേത്ര തർക്ക വിഷയത്തില്‍ സുപ്രീംകോടതിയിൽ പൂർണവിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേസ് കോടതിയുടെ പരിഗണനയിലുള്ളപ്പോൾ ചിലരുടെ അഭിപ്രായ പ്രകടനം സംശയകരമാണെന്നും മോദി.  മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നടത്തിയ സംസ്ഥാന പര്യടനത്തിന്‍റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  മഹാരാഷ്ട്ര ഫഡ്നാവിസ് സർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി കോൺഗ്രസിനെയും എൻസിപിയെയും കടന്നാക്രമിച്ചു. രാജ്യതാത്പര്യത്തേക്കാൾ സ്വന്തം താത്പര്യങ്ങൾക്കും വോട്ടിനും വേണ്ടി മാത്രം നിലകൊള്ളുന്ന പ്രതിപക്ഷമാണ് രാജ്യത്തുള്ളതെന്നും മോദി ആരോപിച്ചു. ജമ്മു കശ്മീരിനെ വീണ്ടും ഭൂമിയിലെ സ്വർഗമാക്കുമെന്നും കശ്മീരികളുടെ മനസിലെ മുറിവുണക്കുമെന്നും മോദി.Kerala

Gulf


National

International